HOME
DETAILS

ഭരിക്കുന്ന പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടമായെന്നു ശ്രീനിവാസന്‍

  
backup
May 21 2017 | 01:05 AM

%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf


കോഴിക്കോട്: ഭരിക്കുന്ന പാര്‍ട്ടികളില്‍ തനിക്ക് വിശ്വാസം നഷ്ടമായെന്നു നടനും സംവിധായകനുമായ ശ്രീനിവാസന്‍. ഞാന്‍ ജനിച്ചതുമുതല്‍ ഇതുവരെ ജനാധിപത്യം കണ്ടിട്ടില്ല. ഇവിടെ ജനാധിപത്യമല്ല ഗുണ്ടാധിപത്യമാണ് നടക്കുന്നത്. കേരളം ഭരിക്കുന്നത് ഈനാംപേച്ചിയോ, മരപ്പട്ടിയോ ആണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ ജനങ്ങള്‍ക്ക് ഓപ്ഷനില്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി സംരക്ഷണ സംഘടനകള്‍ നടത്തിയ 'പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പ്രസക്തിയും സാധ്യതകളും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണം വാഗ്ദാനം ചെയ്യുന്നവരെല്ലാം അധികാരത്തില്‍ എത്തിയാല്‍ കൈമലര്‍ത്തുകയാണ്. പരിസ്ഥിതി സംഘടനകളുടെ ശാക്തീകരണത്തിന് സര്‍വപിന്തുണയും നല്‍കും.
തീകൊണ്ട് ഭക്ഷണം പാകംചെയ്തു തുടങ്ങിയ ശേഷമാണ് മനുഷ്യന്‍ രോഗിയാവാന്‍ തുടങ്ങിയത്. പണ്ടുള്ളവര്‍ 300 വര്‍ഷങ്ങളോളം ജീവിച്ചത് പ്രകൃതിയോട് ചേര്‍ന്നു ജീവിച്ചതിനാലാണ്. പെരിയാറിന്റെ തീരങ്ങളിലുള്ള ഫാക്ടറികള്‍ പെരിയാറിനെ മലിനമാക്കി.
കുടിവെള്ളത്തിനായി പെരിയാറിനെ ആശ്രയിക്കുന്നവര്‍ക്ക് ഭൂരിഭാഗവും കിഡ്‌നി രോഗങ്ങളാണ്. ക്ലോറിനേഷന്‍കൊണ്ട് വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുമെന്ന ചിന്ത ശുദ്ധമണ്ടത്തരമാണ്.
ക്ലോറിനേഷന്‍ വിദേശരാജ്യങ്ങളെല്ലാം എന്നോ ഉപേക്ഷിച്ചതാണ്. കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂട്ടാന്‍ ഇതരസംസ്ഥാന പച്ചക്കറികള്‍ വഹിക്കുന്ന പങ്കുവലുതാണ്.
കറിവേപ്പിലയാണ് ഏറ്റവും അപകടകാരി. എന്‍ഡോസള്‍ഫാനില്‍ മുക്കിയെടുക്കുന്നതിനാലാണ് ഇലകള്‍ കൊഴിയാതെ ആഴ്ചകളോളം നില്‍ക്കുന്നത്. തക്കാളിയുടെ മേല്‍ വണ്ടികയറിയാല്‍ വണ്ടി പഞ്ചറാവുന്ന സ്ഥിതിയാണ്. ഇതുപോലെ പുറത്തുനിന്നു വരുന്ന ഓരോ പച്ചക്കറിയും അപകടം മണക്കുന്നതാണെന്നും ഇതിനാലാണ് താന്‍ ജൈവപച്ചക്കറി കൃഷിയിലേക്ക് മാറിയതെന്നും അദ്ദേഹം പറഞ്ഞു. 12 വര്‍ഷമായി താന്‍ ജൈവകൃഷി മേഖലയിലുണ്ട്. പൊതുജനത്തെ ബോധവല്‍ക്കരിക്കാനാണ് തന്റെ കൃഷിയെ വാര്‍ത്തകളിലെത്തിച്ചതെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago
No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago