HOME
DETAILS
MAL
സംസ്ഥാന ചെസ്സ് ചാംപ്യന്‍ഷിപ്പ് 24 മുതല്‍
backup
May 21 2017 | 01:05 AM
തലശ്ശേരി: ജില്ലാ ചെസ്സ് അസോസിയേഷന്റെയും സ്പോര്‍ട്സ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇ നാരായണന് സ്മാരക ട്രോഫിക്കായി 13 വയസില്‍ താഴെയുള്ളവര്‍ക്കുള്ള സംസ്ഥാന ചെസ്സ് ചാംപ്യന്‍ഷിപ്പ് 24, 25 തിയതികളില്‍ തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. പഞ്ചാബില്‍ നടക്കുന്ന ദേശീയ അണ്ടര്‍ 13 ചെസ്സ് ചാംപ്യന്‍ഷിപ്പിലേക്കുള്ള സംസ്ഥാന ചെസ്സ് ടീമിനെ ചാംപ്യന്‍ഷിപ്പില്‍ നിന്ന് തിരഞ്ഞെടുക്കും. 24ന് രാവിലെ 10ന് മത്സരം ആരംഭിക്കുമെന്ന് സംഘാടകരായ സി. മോഹനന്, വി.വി ബാലറാം, കെ സനില്‍, പി കരുണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫോണ്‍: 9847442119, 984668761.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."