സ്പെയിനില്‍ ഇന്ന് കിരീടധാരണം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ കിരീടം ആര്‍ക്കെന്ന് ഇന്നറിയാം. സീസണിലെ നിര്‍ണായകമായ അവസാന പോരാട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള റയല്‍ മാഡ്രിഡും ബാഴ്സലോണയും ഇന്ന് മത്സരിക്കാനിറങ്ങും. ഈ പോരാട്ടങ്ങളിലെ ഫലം ചാംപ്യന്മാരെ തീരുമാനിക്കും. ബാഴ്സലോണ സ്വന്തം തട്ടകത്തില്‍ എയ്ബറുമായി ഏറ്റുമുട്ടും. റയല്‍ എവേ പോരാട്ടത്തില്‍ മലാഗയുമായി കൊമ്പുകോര്‍ക്കും. 90 പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനത്തും 87 പോയിന്റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്തും. ഇരു ടീമുകളും ഇന്ന് വിജയിച്ചാല്‍ റയലിന് കിരീടം സ്വന്തമാക്കാം. റയല്‍ തോല്‍ക്കുകയും ബാഴ്സ വിജയിക്കുകയും ചെയ്താല്‍ പോയിന്റ് നില തുല്ല്യമാകും. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ളതിനാല്‍ ബാഴ്സയ്ക്ക് കിരീടം ഏറ്റുവാങ്ങാം. റയലും ബാഴ്സയും തോറ്റാലും ബാഴ്സ വിജയിക്കുകയും റയല്‍ സമനില സ്വന്തമാക്കിയാലും റയല്‍ മാഡ്രിഡ് ചാംപ്യന്മാരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."