HOME
DETAILS
MAL
പുത്തന്‍ ശ്രേണിയുമായി മക്ക്കോയി
backup
May 21 2017 | 02:05 AM
കൊച്ചി: ഗൃഹോപകരണ നിര്‍മാണ മേഖലയിലെ പ്രമുഖ കമ്പനിയായ കാന്‍ബറ ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മക്ക്കോയി ബ്രാന്‍ഡ് മിക്സര്‍ ഗ്രൈന്‍ഡറുകള്‍, കമേഴ്സ്യല്‍ മിക്സര്‍ ഗ്രൈന്‍ഡറുകള്‍, ജ്യൂസറുകള്‍, ജ്യൂസര്‍ മിക്സര്‍ ഗ്രൈന്‍ഡറുകള്‍ എന്നിവയുടെ പുത്തന്‍ ശ്രേണി കേരളത്തില്‍ വിപണിയിലിറക്കി.
പുതിയ ഉല്പന്നങ്ങളുടെ വിപണനോദ്ഘാടനം കാന്‍ബറ ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.എം. ഷെട്ടി, എ.കെ. മാര്‍ക്കറ്റിങ്ങിന്റെ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ അമീറിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. ഇന്ത്യയിലെ ഗൃഹോപകരണ വിപണിയില്‍ ശക്തമായ സാന്നിധ്യമുറപ്പിച്ചു കൊണ്ട് അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ലക്ഷ്യമിട്ടാണ് കമ്പനി പുതിയ ഉല്പന്നങ്ങള് പുറത്തിറക്കുന്നതെന്ന് കെ.എം. ഷെട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."