നിയന്ത്രണം ഒഴിവാക്കി സഊദി: ഓഹരി വിപണിയില്‍ വിദേശികള്‍ക്ക് നിക്ഷേപം നടത്താം
ജിദ്ദ: സഊദിയിലെ ഓഹരി വിപണിയില്‍ വിദേശികള്‍ക്ക് നിക്ഷേപം നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി. 49 ശതമാനം ഓഹരികള്‍ മാത്രമേ സ്വന്തമാക്കാനാകൂവെന്ന നിയന്ത്രണം ഒഴിവാക്കുന്നതായി സഊദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു.
സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 ന്റെ ഭാഗമായാണ് നിക്ഷേപം വര്‍ധിപ്പിക്കുന്നതിനു നിലവിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. 2015 ലാണ് വിദേശികള്‍ക്ക് സഊദി ഓഹരിവിപണി നിയന്ത്രണങ്ങളോടെ തുറന്നു കൊടുത്തത്. പുതിയ തീരുമാനത്തോടെ, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ വിദേശികളുടെ നിക്ഷേപങ്ങള്‍ക്ക് ഇനി പരിധി ഉണ്ടാകില്ല. പുതിയ പരിഷ്‌കരണത്തോടെ നിക്ഷേപകര്‍ക്ക് കമ്പനികളുടെ ഓഹരികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വന്തമാക്കാന്‍ സാധിക്കും.
മാര്‍ക്കറ്റിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ വിദേശനിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും തീരുമാനം ഗുണകരമാകുമെന്നു ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, തീരുമാനം നിലവില്‍ വന്നതോടുകൂടി സഊദി ഓഹരി വിപണിയില്‍ വന്‍ കുതിപ്പാണ് സംജാതമായിരിക്കുന്നത്. കൂടാതെ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാരം, സിനിമ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ വന്‍ നിക്ഷേപസാധ്യതകള്‍ കൂടിയാണ് സഊദി ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."