HOME
DETAILS
MAL
പി.എഫ് ഫണ്ട് പരിഷ്കാരം: ഇന്ന് ചര്‍ച്ചയ്ക്കെടുക്കും
backup
July 28 2016 | 21:07 PM
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്ഷന് സ്കീം പരിഷ്കരിക്കുന്നതിനുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.കെ പ്രേമചന്ദ്രന് നല്കിയ സ്വകാര്യ പ്രമേയം ഇന്നു ലോക്സഭ വീണ്ടും ചര്‍ച്ചയ്ക്കെടുക്കും.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലാണ് പ്രമേയം നല്‍കിയത്. അന്നു ചര്‍ച്ച പൂര്‍ത്തിയാകാത്തതിനാലാണ് വീണ്ടും ചര്‍ച്ചയ്ക്കെടുക്കുന്നത്.
പി.എഫ് പെന്‍ഷന്‍കാരുടെ കമ്യൂട്ടേഷന് ആനുകൂല്യം പുനസ്ഥാപിക്കുക, മരണാനന്തര ആനുകൂല്യം പുനസ്ഥാപിക്കുക, പെന്ഷന് തൊട്ടുമുമ്പുളള പന്ത്രണ്ട് മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി പെന്ഷന് നിശ്ചയിക്കുക, കമ്യൂട്ട് ചെയ്ത തുക പിടിച്ചുകഴിഞ്ഞാല്‍ പെന്ഷന് പൂര്‍ണമായും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയമാണ് ചര്‍ച്ചയ്ക്കെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."