റബര്‍ ബോര്‍ഡ് മാറ്റില്ല; പ്രവര്‍ത്തനം ശക്തിപ്പെടുത്തും: കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നു റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം മാറ്റാന്‍ നീക്കമില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍. റബര്‍ ബോര്‍ഡ് കേരളത്തില്‍ നിന്ന് മാറ്റാന്‍ ആര്‍ക്കും നിര്‍ദേശം കൊടുത്തിട്ടില്ല. റബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. റീജിനല്‍ റബര്‍ ബോര്‍ഡ് ഓഫിസുകള്‍ നിലവിലെ അവസ്ഥയില്‍ത്തന്നെ പ്രവര്‍ത്തിക്കും. ചില ജീവനക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റിയും ക്രമപ്പെടുത്തിയും ഓഫിസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ബോര്‍ഡിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ക്രമീകരണം. റബര്‍ കയറ്റുമതി വര്‍ധിപ്പാക്കാനും സര്‍ക്കാര്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ബോര്‍ഡിന്റെ പ്രവര്‍ത്തനം കേരളത്തില്‍ നിന്ന് ഗോവയിലേക്കോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കോ മാറ്റിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."