HOME
DETAILS
MAL
സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ കൂട്ടമരണം: രണ്ടു ദിവസത്തിനിടെ മരിച്ചത് നാലു പേര്
backup
September 24 2018 | 07:09 AM
മലപ്പുറം: തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ രണ്ടു ദിവസത്തിനിടെ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. കൃഷ്ണമോഹന്, വേലായുധന്, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് മരിച്ചത്. ഇന്നലെ ഒരാളും ഇന്ന് പുലര്‍ച്ചെ മൂന്ന് പേരും മരിച്ചു.
മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു. ഞായറാഴ്ച്ച രാത്രിയില്‍ മരിച്ചയാളെ ആരുമറിയാതെ സംസ്കരിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണങ്ങളെന്നാണ് വൃദ്ധസദനം അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇവിടെ നടക്കുന്ന മരണങ്ങള് ആരെയും അറിയിക്കുന്നില്ലെന്നും സംസ്കാരം തിടുക്കത്തില്‍ നടത്തുന്നതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."