HOME
DETAILS
MAL
'നിങ്ങള്‍ പുറത്തുപോകൂ'; മാധ്യമപ്രവര്‍ത്തകയോട് ട്രംപ്
backup
July 28 2016 | 21:07 PM
ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിവാദത്തില്‍. ഇത്തവണ ലൈവ് ചര്‍ച്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകയോടു പുറത്തുപോകാനാവശ്യപ്പെട്ടതാണ് വിവാദമായത്. ഫ്‌ളോറിഡയില്‍ ഒരു വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം.
ഹിലാരി ക്ലിന്റനുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിവാദത്തെ കുറിച്ചു നിരന്തരമായി ചോദ്യമുയര്‍ത്തിയപ്പോഴാണ് എന്‍.ബി.സി ന്യൂസിന്റെ റിപ്പോര്‍ട്ടറായ കാറ്റി ടറിനോടു പുറത്തുപോകാന്‍ ട്രംപ് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."