HOME
DETAILS

വളഞ്ഞിട്ട് മര്‍ദനം; വീടുകത്തിച്ചു

  
backup
November 23 2020 | 00:11 AM

%e0%b4%b5%e0%b4%b3%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%a8%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81

 


ഭോപ്പാല്‍: മധ്യപ്രദേശില്‍ മേല്‍ജാതിക്കാര്‍ക്കെതിരേ നല്‍കിയ കേസ് പിന്‍വലിക്കാന്‍ തയാറാവാതിരുന്ന ദലിത് സഹോദരങ്ങളെ മര്‍ദിച്ചവശരാക്കിയ ശേഷം വീട് അഗ്നിക്കിരയാക്കി.
ദതിയ ജില്ലയില്‍ 15 പേരടങ്ങുന്ന മുന്നോക്ക ജാതിക്കാരാണ് സന്ദീപ് ദൊഹാരി, സാന്ത്രം ദൊഹാരി എന്നീ സഹോദരങ്ങള്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ടത്. 2018ല്‍ പവന്‍ യാദവ് എന്നയാള്‍ക്കെതിരേ പണമിടപാട് വിഷയത്തില്‍ ഇരുവരും പരാതികൊടുത്തിരുന്നു. ഇതുപ്രകാരം പട്ടിക ജാതിവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി പവന്‍ യാദവിനെതിരേ കേസെടുത്തു. ഈ കേസ് പിന്‍വലിക്കണമെന്ന് യാദവും കുടുംബവും പതിവായി ദൊഹാരി സഹോദരങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഈയാവശ്യം നിരസിച്ചതിലുള്ള പ്രകോപനമാണ് ആക്രമണത്തിനിടയാക്കിയതെന്ന് പൊലിസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടോടെ പവന്‍യാദവിന്റെ നേതൃത്വത്തില്‍ അഞ്ചു ബൈക്കിലെത്തിയ സംഘം രണ്ടുപേരെയും വളഞ്ഞിട്ട് മര്‍ദിക്കുകയും തുടര്‍ന്ന് വീട് അഗ്നിക്കിരയാക്കുകയുമായിരുന്നു. ആകാശത്തേക്ക് വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. ഗുരുതരമായി മുറിവേറ്റ സഹോദരങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മധ്യപ്രദേശില്‍ പശുക്കളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനായി രൂപീകരിച്ച പ്രത്യേക പശുമന്ത്രിസഭയുടെ പ്രഥമയോഗം ചേര്‍ന്നദിവസം തന്നെയാണ് സംസ്ഥാനത്തുനിന്ന് ദലിതര്‍ക്കുനേരെയുള്ള മുന്നോക്ക ജാതിക്കാരുടെ ആക്രമണത്തിന്റെ വാര്‍ത്തയും പുറത്തുവന്നത്. ജനുവരിയില്‍ മധ്യപ്രദേശിലെ സഗര്‍സിറ്റിയില്‍ മുന്നോക്ക ജാതിക്കാരനെതിരായ കേസ് പിന്‍വലിക്കാന്‍ കൂട്ടാക്കാതിരുന്ന ദലിത് യുവാവിനെ ചുട്ടുകൊന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  a month ago
No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  a month ago
No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a month ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  a month ago
No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  a month ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago