HOME
DETAILS
MAL
ജനനേന്ദ്രിയം മുറിച്ച സംഭവം: പെണ്‍കുട്ടിക്ക് പൊലിസിനെ സമീപിച്ചാല്‍ മതിയായിരുന്നുവെന്ന് ശശിതരൂര്‍
backup
May 21 2017 | 04:05 AM
തിരുവനന്തപുരം: ലൈംഗികാതിക്രമത്തിനു ശ്രമിച്ച സന്യാസിയുടെ ലിംഗം ഛേദിക്കുന്നതിനു പകരം പെണ്‍കുട്ടിക്ക് പൊലിസിനെ സമീപിക്കാമായിരുന്നെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ദേശീയ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'എല്ലാവരേയും പോലെ എനിക്കും ആ കുട്ടിയോട് സഹതാപമുണ്ട്. പക്ഷേ, നിയമവ്യവസ്ഥ കൃത്യമായി നടപ്പാകുന്ന ഒരു സമൂഹമാണ് നമുക്ക് വേണ്ടത്. അതല്ലെങ്കില്‍ ഒരാള്‍ മാത്രമല്ല, എല്ലാവരും കൈയില്‍ കത്തിയുമായി നടക്കേണ്ടി വരും'- ശശി തരൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ശ്രമിച്ച സന്യാസിയുടെ ലിംഗം ഛേദിച്ചത്. സംഭവത്തിനു ശേഷം പൊലിസ് സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി എട്ടു വര്‍ഷമായി നിരന്തരം സന്യാസി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."