HOME
DETAILS
MAL
മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമെന്ന് മുല്ലപ്പള്ളി
backup
November 23 2020 | 01:11 AM
തിരുവനന്തപുരം: പൊലിസ് ആക്ട് ഭേദഗതിയിലൂടെ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനും നിര്‍ഭയമായ അഭിപ്രായസ്വാതന്ത്ര്യം നിരോധിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതു തികഞ്ഞ ഫാസിസമാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ഇത്തരമൊരു കരിനിയമത്തെക്കുറിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്തുകൊണ്ട് പ്രതികരിക്കാന്‍ തയാറായില്ലെന്ന് അദ്ദേഹം ചോദിച്ചു.
യെച്ചൂരിയുടെ മൗനം ഈ കരിനിയമത്തെ പൂര്‍ണമായും അനുകൂലിക്കുന്നതിനു തുല്യമാണ്.
മാധ്യമ സ്വാതന്ത്ര്യം തകര്‍ക്കുന്ന നരേന്ദ്രമോദിയുടെ പാതയില്‍ തന്നെയാണ് മുഖ്യമന്ത്രിയും സഞ്ചരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."