സീറോ എമിഷന്‍ ഇലക്ട്രിക് മൊബിലിറ്റി സാങ്കേതികവിദ്യയുമായി ഇന്ത്യന്‍ ഓയില്‍
കൊച്ചി: രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് 'സീറോ എമിഷന്‍ ഇലക്ട്രിക് മൊബിലിറ്റി' യെക്കുറിച്ച് നടത്തിയ സാധ്യതാപഠനം വിജയകരമായി പൂര്‍ത്തിയായി.
സൗരോര്‍ജം ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന സംവിധാനമാണ് സീറോ എമിഷന്‍ ഇലക്ട്രിക് മൊബിലിറ്റി. എം. ടെക് മഹീന്ദ്ര ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പായ ഹൈജ് എനര്‍ജിയാണ് ഇ.വി ചാര്‍ജിങ് സിസ്റ്റം രൂപകല്പന ചെയ്തിരിക്കുന്നത്. ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നവീകരണം ആവശ്യമില്ലെന്നതും സൗരോര്‍ജം ഉപയോഗിച്ച് ഇവികള്‍ ചാര്‍ജ് ചെയ്യാനാകുമെന്നതുമാണ് ഇതിന്റെ സവിശേഷത.
ബദല്‍ ഊര്‍ജത്തിലേക്കുള്ള ഇന്ത്യന്‍ ഓയിലിന്റെ ചുവടുവയ്പ്പിന്റെ ഭാഗമായി വിവിധ കമ്പനികളുമായി സഹകരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 54 ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇതിനകം സജ്ജമാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ വിജ്ഞാന് കുമാര്‍ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഇന്ത്യയില്‍ അലൂമിനിയം എയര്‍ ബാറ്ററി നിര്‍മാണകേന്ദ്രം സ്ഥാപിക്കുന്നതിനായി ഇസ്റാഈലില്‍ നിന്നുള്ള ഫിനര്‍ജിയുടെ ഓഹരി ഇന്ത്യന്‍ ഓയില്‍ വാങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."