ഇനി സിനിമയിലേക്കില്ല; മതവിശ്വാസവുമായി ജീവിക്കുമെന്ന് ദംഗല്‍ നായിക
ശ്രീനഗര്‍: ദേശീയ അവാര്‍ഡ് ജേതാവും ആമിര്‍ഖാന്റെ ചിത്രമായ ദംഗലിലൂടെ ചലച്ചിത്ര ലോകത്ത് പ്രശസ്തയുമായ സെയ്‌റാ വസീം അഭിനയം അവസാനിപ്പിക്കുന്നു. അഭിനയ രംഗത്തേക്ക് വന്നതോടെ മതത്തില്‍നിന്നും വിശ്വാസത്തില്‍നിന്നും അകലാന്‍ ഇടയാക്കിയതാണ് അഭിനയം അവസാനിപ്പിക്കാന്‍ കാരണമെന്ന് അവര്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.
ഇസ്‌ലാമിക വിശ്വാസങ്ങളില്‍നിന്ന് താന്‍ അകന്നുവെന്ന തിരിച്ചറിവാണ് അഭിനയ ലോകത്തുനിന്ന് മാറാനുള്ള തീരുമാനത്തിന് പിന്നിലെന്നും അവര്‍ പറഞ്ഞു. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനെടുത്ത തീരുമാനം എന്റെ ജീവിതത്തെ മാറ്റിമറിച്ചു.
സിനിമയിലൂടെ വളരെയധികം പ്രശസ്തിയാണ് തനിക്ക് നേടിത്തന്നത്. എന്നാല്‍, എന്റെ വ്യക്തി ജീവിതത്തില്‍ ഇപ്പോള്‍ സന്തോഷമില്ല. സിനിമാ രംഗം വിശ്വാസത്തിന് തടസമായി എന്ന് തിരിച്ചറിഞ്ഞതോടെയാണ് അഭിനയം അവസാനിപ്പിക്കാന്‍ കാരണമെന്നും കശ്മിര്‍ സ്വദേശിനിയായ സെയ്‌റ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."