കുഴല്‍കിണറുകളുടെ വര്‍ധന; ജലനിരപ്പ് താഴാന്‍ കാരണമായെന്ന്
കല്‍പ്പറ്റ: ചെറുകുളങ്ങളാലും ചതുപ്പ് നിലങ്ങളാലും സമ്പന്നമായിരുന്ന പുല്‍പ്പള്ളി മേഖലയില്‍ കുഴല്‍കിണറുകളുടെ എണ്ണം വര്‍ധിച്ചതോടെ പരമ്പരാഗതമായ ജലസ്രോതസുകളില്‍ ജലനിരപ്പ് താഴാന്‍ കാരണമായെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പുല്‍പ്പള്ളി പഞ്ചായത്തിലെ ടൗണിനോട് ചേര്‍ന്ന ഒരു വാര്‍ഡില്‍ മാത്രം 200 ഓളം കുഴല്‍ കിണറുകളാണുള്ളത്. പ്രദേശത്തെ ഭൂരിഭാഗം കിണറുകളും കുളങ്ങളിലും ജലം വറ്റിയ അവസ്ഥയാണ്.
കൂടുതല്‍ ജലദൗര്‍ലഭ്യം നേരിടുന്ന മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഭൂജല പരിപോഷണ സംവിധാനം വര്‍ധിച്ചതോടെ പരമ്പരാഗത ജലസംരക്ഷണ സ്രോതസുകളായ കുളങ്ങളും തലക്കുളങ്ങളും പ്രകൃതിദത്ത ഉറവകളും 70 ശതമാനത്തില്‍ അധികം നശിച്ചതാണ് കുടിയേറ്റ മേഖലയില്‍ വരള്‍ച്ച രൂക്ഷമാകാന്‍ കാരണം. മെയ് ആദ്യവാരം മുതല്‍ ഇതുവരെ 15 ഓളം ശക്തമായ വേനല്‍ മഴ ലഭിച്ചിട്ടും ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.
ഇതിന് പരിഹാരം കാണാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."