തീരം ഇനി നീല പൊലിസിന്റെ കരുതലില്‍
തൃശൂര്‍: സംസ്ഥാനത്ത് തീരമേഖലയില്‍ ഇനി നീല പൊലിസിന്റെ കാവല്‍ ഉണ്ടാകും.സംസ്ഥാനത്തെ ആദ്യ ബാച്ച് കോസ്റ്റല്‍ പൊലിസ് വാര്ഡന്മാര് രാമവര്‍മ്മപുരം പൊലിസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡോടെ കോസ്റ്റല്‍ പൊലിസിന്റെ ഭാഗമായി.സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ നിന്നും ലഭിച്ച 17000 അപേക്ഷകരില്‍ നിന്നാണ് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 177 പേരെ കോസ്റ്റല്‍ പൊലിസ് വാര്ഡന്മാരായി തിരഞ്ഞെടുത്തത്.
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളി വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുന്നതിനായാണ് 200 പേരെ കോസ്റ്റല്‍ വാര്ഡന്മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.ഇനിയും 23 പേരെ കൂടി തിരഞ്ഞെടുക്കാനുണ്ട്.നാലുമാസം നീണ്ട പരിശീലനത്തിന് ശേഷമാണ് കോസ്റ്റല്‍ വാര്ഡന്മാര് പുറത്തിറങ്ങുന്നത്.ഒരു വര്‍ഷം കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്.എന്നാല്‍ ഇത് നീട്ടി നല്കുന്ന സൂചനകള്‍ ആണ് പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിച്ച മുഖ്യമന്ത്രി സൂചിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."