ഫാറൂഖ് നഗറിലെ മിനിമാസ്റ്റ് ലൈറ്റിനെതിരേ പരാതി
തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗറില്‍ മിനിമാസ്റ്റ് തെരുവ് വിളക്ക് സ്ഥാപിച്ചതിനെതിരേ പരാതി. ഫാറൂഖ് നഗറിലെ പാലക്കാട്ട് അബൂബക്കര്‍ ആണ് വിളക്കിന് വൈദ്യുതി കണക്ഷന് നല്കുന്നതിനെതിരേ നന്നമ്പ്ര പഞ്ചായത്തിനെയും വൈദ്യുതി ബോര്‍ഡ് അധികൃതരെയും സമീപിച്ചത്. ഫാറൂഖ് നഗറില്‍ സ്ഥാപിച്ച വിളക്ക് തൂണിനോടനുബന്ധിച്ചുള്ള വൈദ്യുതിപോസ്റ്റ്, മറ്റു സാമഗ്രികള്‍ തുടങ്ങിയവ തന്റെ ഭൂമിയില്‍ സ്ഥാപിച്ചെന്നാണ് പരാതി.
ഇതോടെ വിളക്കിന് വൈദ്യുതി കണക്ഷന് നല്കുന്ന നടപടിയില്‍നിന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പിന്മാറി. പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തി. വിഷയം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് കത്തുനല്‍കി പരിശോധിക്കുമെന്ന് സെക്രട്ടറി പീതാംബരന് പറഞ്ഞു. ലോകബാങ്കിന്റെ ഇരുപത് ലക്ഷത്തോളം ഫണ്ടുപയോഗിച്ച് നന്നമ്പ്ര പഞ്ചായത്താണ് വിവിധഭാഗങ്ങളിലായി എട്ട് മിനിമാസ്സ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. ഒരുമാസം മുന്‍പാണ് ലൈറ്റ് സ്ഥാപിച്ചത്. അടുത്ത ദിവസം ഉദ്ഘാടനത്തിനുള്ള ഒരുക്കത്തിനിടെയാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."