എ.ഐ.വൈ.എഫ് ദേശീയ നേതൃയോഗം: കനയ്യകുമാര്‍ ഓഗസ്റ്റ് ഒന്നിന് കോഴിക്കോട്ട്
കോഴിക്കോട്: എ.ഐ.വൈ.എഫ് ദേശീയ നേതൃയോഗങ്ങള്‍ അടുത്ത മാസം ഒന്ന്, രണ്ട്, മൂന്ന് തിയതികളിലായി കോഴിക്കോട്ടു ചേരും. പരിപാടിയുടെ ഭാഗമായി ഒന്നിനു രാവിലെ പത്തിന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ പങ്കെടുക്കുമെന്നു സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യവ്യാപകമായി സംഘടിപ്പിക്കേണ്ട സമരപരിപാടികള്‍ക്കും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും ഫാസിസ്റ്റ് സമീപനങ്ങള്‍ക്കുമെതിരായ പ്രക്ഷോഭങ്ങള്‍ക്കും രൂപംനല്‍കാനാണു ദേശീയ നേതൃയോഗം ചേരുന്നത്. പൊതുസമ്മേളനത്തില്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവും എം.എല്‍.എയുമായ മുഹമ്മദ് മുഹ്‌സിന്‍, എ.ഐ.വൈ.എഫ് അഖിലേന്ത്യാ പ്രസിഡന്റ് അഫ്താഫ് ആലംഖാന്‍, ജനറല്‍ സെക്രട്ടറി ആര്‍. തിരുമലൈ, മുന്‍ മന്ത്രി ബിനോയ് വിശ്വം, എം.എല്‍.എമാരായ എം. സ്വരാജ്, എ. പ്രദീപ്കുമാര്‍, കെ. വിജയന്‍ പങ്കെടുക്കും.
ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്കു രണ്ടു മുതല്‍ ദേശീയ വര്‍ക്കിങ് കമ്മിറ്റിയും രണ്ട്, മൂന്ന് തിയതികളില്‍ ദേശീയ ജനറല്‍ കൗണ്‍സില്‍ യോഗവും കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ യൂത്ത് ഹോസ്റ്റലില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം. നാരായണന്‍ മാസ്റ്റര്‍, എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി മഹേഷ് കക്കത്ത്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. പി. ഗവാസ്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി സി.കെ ബിജിത്ത്‌ലാല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."