ശ്രീലങ്കയില്‍ പരമ്പര സ്വന്തമാക്കി ഇന്ത്യ
കൊളംബോ: ശ്രീലങ്കയില്‍ നടന്ന ടി20 പരമ്പരയില്‍ ശ്രീലങ്കയെ 3-0ത്തിന് തോല്പിച്ച് ഇന്ത്യന്‍ വനിതകള്‍ ചാംപ്യന്മാരായി. നാലു മത്സരങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു പരമ്പര. ഇതില്‍ ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ബാക്കിയുള്ള മൂന്ന് മത്സരങ്ങളിലും അനായാസമാണ് ഇന്ത്യന്‍ പെണ്‍പട വെന്നിക്കൊടി പാറിച്ചത്.
മഴ കാരണം 17 ഓവറാക്കി ചുരുക്കിയ നാലം ടി20യില്‍ ആതിഥേയരായ ശ്രീലങ്കയെ ഏഴു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ജെമീമ റോഡ്രിഗസിന്റെയും അനൂജ പാട്ടിലിന്റെയും അര്‍ധ ശതകങ്ങളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 96 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 15.4 ഓവറിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയ ജയം ഉറപ്പാക്കിയത്.135 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് സ്മൃതി മന്ഥാനയെയും(5) മിത്താലി രാജിനെയും(11) രണ്ടണ്ടാം ഓവറില്‍ നഷ്ടമായി. ഒഷാഡി രണസിംഗേയ്ക്കാണ് ഇരുവരുടെയും വിക്കറ്റ്. താനിയ ഭാട്ടിയ (5) പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 43 റണ്‍സായിരുന്നു. എന്നാല്‍ പിന്നീട് അപരാജിത കൂട്ടുകെട്ടുമായി ജെമീമ റോഡ്രിഗസും(52*) അനൂജ പാട്ടിലും(54*) ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.താനിയയുടെ വിക്കറ്റും രണസിംഗേയ്ക്കായിരുന്നു. ശശികല സിരിവര്‍ദ്ധേനെ (40), ചാമരി അട്ടപ്പട്ടു(31) എന്നിവരുടെ ബാറ്റിങ് പ്രകടനത്തില്‍ ശ്രീലങ്ക 17 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടുകയായിരുന്നു. ഇന്ത്യയ്ക്കായി അനൂജ പാട്ടില്‍ മൂന്നും രാധ യാദവ്, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."