മമതയ്ക്ക് സുപ്രിം കോടതിയുടെ കോടതിയലക്ഷ്യ നോട്ടിസ്
ന്യൂഡല്‍ഹി: മമത സര്‍ക്കാരിന് സുപ്രിം കോടതിയുടെ കോടതിയലക്ഷ്യ നോട്ടിസ്. മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് അറസ്റ്റ് ചെയ്ത ബി.ജെ.പി പ്രവര്‍ത്തക പ്രിയങ്ക ശര്‍മയെ സുപ്രിം കോടതി നിര്‍ദേശം ഉണ്ടായിട്ടും മോചിപ്പിച്ചില്ലെന്ന പരാതിയിലാണ് നടപടി. ഇതുസംബന്ധിച്ച് അയച്ച കോടതിയലക്ഷ്യ നോട്ടിസിന് നാലു ആഴ്ചകള്‍ക്കകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.
കോടതിയലക്ഷ്യം ആരോപിച്ചു പ്രിയങ്ക ശര്‍മയുടെ സഹോദരനാണ് സുപ്രിംകോടതിയെ സമീപിച്ചത്. സുപ്രിം കോടതി നിര്‍ദേശിച്ച രണ്ട് ദിവസത്തിന് ശേഷമായിരുന്നു പ്രിയങ്ക ശര്‍മയെ പോലിസ് മോചിപ്പിച്ചത്. കോടതിയലക്ഷ്യം ആരോപിച്ചു പ്രിയങ്ക ശര്‍മയുടെ സഹോദരനാണ് സുപ്രിം കോടതിയെ സമീപിച്ചത്. സുപ്രിം കോടതി നിര്‍ദേശിച്ചു രണ്ട് ദിവസത്തിന് ശേഷമായിരുന്നു പ്രിയങ്ക ശര്‍മയെ പോലിസ് മോചിപ്പിച്ചത്.
കോടതിയലക്ഷ്യം ആരോപിച്ചു പ്രിയങ്ക ശര്‍മയുടെ സഹോദരനാണ് സുപ്രിം കോടതിയെ സമീപിച്ചത്.
നടി പ്രിയങ്ക ചോപ്ര ന്യൂയോര്‍ക്കില്‍ പങ്കെടുത്ത ഒരു പരിപാടിയുടെ ചിത്രം ഉപയോഗിച്ചാണ് മമതയുടെ ഫോട്ടോ പ്രിയങ്ക ശര്‍മ മോര്‍ഫ് ചെയ്തു സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. തുടര്‍ന്ന് ബംഗാള്‍ പൊലിസ് പ്രിയങ്കയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ പ്രിയങ്കയെ അറസ്റ്റ് ചെയ്ത നടപടി പ്രഥമ ദൃഷ്ട്യാ തെറ്റായിരുന്നുവെന്ന് സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു. ഉടന്‍ പ്രിയങ്കയെ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് ഉണ്ടായിട്ടും രണ്ടു ദിവസത്തിനുശേഷമാണ് പ്രിയങ്ക ശര്‍മയെ പൊലിസ് വിട്ടയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."