28 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ബഷീർ കുട്ടിക്ക് നവയുഗം യാത്രയയപ്പ് നൽകി
ദമാം: 28 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരിക വേദി തുഖ്ബ സനയ്യ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബഷീർ കുട്ടിക്ക് നവയുഗം യാത്രയയപ്പ് നൽകി. സനയ്യ യൂണിറ്റ് ഓഫിസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് തുഖ്ബ മേഖല പ്രസിഡന്റ് സുബിവർമ്മ പണിക്കർ നവയുഗത്തിന്റെ ഉപഹാരം ബഷീർ കുട്ടിക്ക് കൈമാറി. മേഖല സെക്രട്ടറി ദാസൻ രാഘവൻ, കേന്ദ്രകമ്മിറ്റി അംഗം പ്രഭാകരൻ, മേഖല നേതാക്കളായ ലാലു ശക്തികുളങ്ങര, സന്തോഷ്, രഞ്ജിത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കൊല്ലം പുനലൂർ ഉപ്പുകുഴി സ്വദേശിയായ ബഷീർകുട്ടി ഇരുപത്തെട്ടു വർഷമായി തുഖ്ബയിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സനയ്യ യൂണിറ്റ് സഹ ഭാരവാഹിയായ അദ്ദേഹം, പ്രവാസി സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഭാര്യയും ഒരു മകനും, രണ്ടു പെൺമക്കളും ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. മകനും സഊദിയിൽ പ്രവാസിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."