സി.പി ജലീലിനെ വെടിവച്ചുകൊന്നത് ആസൂത്രിതമായെന്ന് ബന്ധുക്കള്‍
കല്‍പ്പറ്റ: വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് പ്രവര്ത്തകന് സി.പി ജലീലിനു നേരെ നടന്ന വെടിവയ്പ്് അസൂത്രിതമെന്ന് ബന്ധുക്കളുടെ ആരോപണം. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിന് ഹാജരാകാന്‍ ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ഓടെ വയനാട് കലക്ടറേറ്റിലെത്തിയതായിരുന്നു ജലീലിന്റെ മാതാവും സഹോദരങ്ങളും. കലക്ടറേറ്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് കുടുംബാംഗങ്ങള്‍ വെടിവയ്പ് ആസൂത്രിതമായിരുന്നെന്ന ആരോപണമുന്നയിച്ചത്.
ഇതേ ആരോപണം കലക്ടര്‍ക്ക് മുന്നിലും കുടുംബാംഗങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
ഉച്ചയോടെ കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയില്‍ നടക്കുന്ന കേസ് വിസ്താരത്തിലും ഇതേ ആരോപണം ഇവരുടെ വക്കീല്‍ അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥിയും ഉന്നയിച്ചു.
ഇവരുടെ വാദം കേട്ട കോടതി ജില്ലാ പൊലിസ് മേധാവിയോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."