കേന്ദ്ര സംഘം സന്ദര്‍ശിച്ചു
കുട്ടനാട്: തലവടി ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ് തലവടി എന്‍.എസ്.എസ് കരയോഗം റ്റി.എം.റ്റി ഹൈസ്‌കൂള്‍ റോഡ് ജില്ല കലക്ടറിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം സന്ദര്‍ശിച്ചു. പ്രളയ കെടുതില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നിരുന്നു. ശക്തമായ ഒഴുക്കില്‍ നദി തീരത്തെ സംരക്ഷണ ഭിത്തി തകര്‍ന്നാണ് റോഡ് താഴ്ന്നത്.
സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് യാത്രക്കാരാണ് ദിവസേന യാത്ര ചെയ്യുന്നത്. റോഡ് തകര്‍ന്നതോടെ സ്‌കൂള്‍ കുട്ടികളുടെ പഠനത്തേയും ബാധിച്ചു. ജില്ലയില്‍ കേന്ദ്ര സംഘം പര്യടനം നടത്തുന്നതിനിടയിലാണ് ഇവിടെയും എത്തിയത്. റോഡ് പുനര്‍ നിര്‍മ്മിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ തലവടി പഞ്ചായത്തിന് ഉറപ്പ് നല്‍കി. ജില്ലാ കലക്ടര്‍ എ. സുഹാന്‍, ധനകാര്യ മന്ത്രാലയം ഉപദേഷ്ടാവ് അഷു മാത്തൂര്‍, ജലവിഭവ വകുപ്പ് റിസോഴ്‌സ് കമിഷണര്‍ ടി.എസ്. മൊഹ്‌റ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ സാങ്ഖി, തഹസില്‍ദാര്‍ അന്റണി സ്‌കറിയ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, പഞ്ചായത്ത് അംഗങ്ങളായ ബാബു വലിയവീടന്‍, അജിത്ത് കുമാര്‍ പിഷാരത്ത് എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."