HOME
DETAILS
MAL
പൊലിസ് ഭേദഗതി ഓര്‍ഡിനന്‍സിനെതിരേ ഹൈക്കോടതിയില്‍ ഹരജി
backup
November 24 2020 | 00:11 AM
കൊച്ചി: ഏറെ വിവാദമായ പൊലിസ് ഭേദഗതി ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് ആര്.എസ്.പി നേതാക്കളും ബി.ജെ.പി സംസ്ഥാന പ്രസിഡന്റും ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി നല്കി.
ആര്.എസ്.പിക്ക് വേണ്ടി ഷിബു ബേബി ജോണ്‍, എ.എ അസീസ്, എന്‍.കെ പ്രേമചന്ദ്രന് എം.പി എന്നിവരും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമാണ് ഹരജി സമര്‍പ്പിച്ചത്. പൊലിസ് ആക്ടിലെ വിവാദമായ ഭേദഗതി (118 എ) റദ്ദാക്കണമെന്നാണ് രണ്ട് ഹര്‍ജികളിലേയും ആവശ്യം. അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്ന നിയമം റദ്ദാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. അഭിപ്രായ സ്വാതന്ത്ര്യത്തിനു ഭരണ ഘടന നല്കുന്ന സംരക്ഷണം ഇല്ലാതാവുമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വിവരങ്ങളെയും ഈ നിയമം ബാധിക്കുമെന്നും ഹരജിക്കാര്‍ വ്യക്തമാക്കി. ഹരജി ഇന്നു പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."