മൂന്ന് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം
തിരുവനന്തപുരം: കാരുണ്യ സുരക്ഷാപദ്ധതി എന്ന പേരില്‍ സര്‍ക്കാര്‍ പുതുതായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മൂന്ന് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്കെല്ലാം ചേരാമെന്ന് മന്ത്രി തോമസ് ഐസക്.
കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കിയേ മതിയാകൂവെന്ന ഘട്ടമെത്തിയപ്പോഴാണ് കാരുണ്യ പദ്ധതി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. നിലവിലുണ്ടായിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ടിനേക്കാള്‍ വിപുലീകൃതമായ പദ്ധതിയാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ 65 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഈ പദ്ധതി കൊണ്ടുവന്ന കെ.എം മാണിയോടുള്ള ആദരസൂചകമായാണ് പദ്ധതിയുടെ പേര് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി എന്നാക്കിയത്.
നിലവില്‍ കാരുണ്യ പദ്ധതിയിലൂടെ ചികിത്സാസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന ചില രോഗങ്ങള്‍ ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നില്ലെന്ന പരാതി പരിഹരിക്കും.
ചില ആശുപത്രികള്‍ കരാറില്‍ ഒപ്പിട്ടിട്ടില്ല. ഓരോ ചികിത്സയ്ക്കും ആശുപത്രികള്‍ ചുമത്തുന്ന പണമാണ് കാരുണ്യ പദ്ധതി പ്രകാരം നല്‍കിയിരുന്നത്. ഇനി ഇത്തരത്തില്‍ നല്‍കാനാകില്ല. പുതിയ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് കമ്പനി പണം കൊടുക്കും. ഇതിലൂടെ ആശുപത്രികള്‍ക്ക് നഷ്ടം വരികയാണെങ്കില്‍ അത് സര്‍ക്കാര്‍ വഹിക്കുമെന്നും പി.ജെ ജോസഫിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."