എസ്.എം.കെ തങ്ങള്‍ സംഘാടകര്‍ക്ക് ഊര്‍ജം പകര്‍ന്ന നേതാവെന്ന്
തൃശൂര്‍: അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ തൃശൂര്‍ ജില്ലാ പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവും ദാറുറഹ്മ ആക്ടിങ് പ്രസിഡന്റുമായിരുന്ന എസ്.എം.കെ തങ്ങള്‍ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്കിയ നേതാവായിരുന്നുവെന്ന് എസ്.വൈ.എസ്.ജില്ലാ ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന് മൗലവി വെന്മേനാട് പറഞ്ഞു.
ചാവക്കാട് താലൂക്ക് മുസ്ലിം ഓര്‍ഫനേജ് അസോസിയേഷന് തൊഴിയൂര്‍ ദാറുറഹ്മയില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രമുഖ പണ്ഡിതനും ദാറുറഹ്മ മുദരീസുമായ ഉസ്താദ് ഇസ്മായില്‍ സഖാഫി തോട്ടുമുക്കം സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ശൈഖുനാ പി.ടി.കുഞ്ഞുമുഹമ്മദ് മുസ്ലിയാര് അധ്യക്ഷനായി.
സുന്നി യുവജന സംഘം ജില്ലാ പ്രസിഡന്റും ദാറുറഹ്മ ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇല്യാസ് ഫൈസി, എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് മഅ്റൂഫ് വാഫി, കബീര്‍ വാഫി, എം.സി കുഞ്ഞുമുഹമ്മദ് ഹാജി, കെ.വി അബ്ദുല്‍ മജീദ് ഹാജി, മാളിയേക്കല്‍ മമ്മുട്ടി ഹാജി, എന്‍.കെ.അബ്ദുല്‍ കാദര്‍ മാസ്റ്റര്‍, ദാറുറഹ്മ ജനറല്‍ മാനേജര്‍ സലീം പള്ളത്ത്, വി.കെ. ഷാഹു ഹാജി സംബന്ധിച്ചു.
ശൈഖുനാ എന്‍.കെ അബ്ദുല്‍ഖാദര്‍ ഫൈസി പൈങ്കണ്ണിയൂര് ദുആ മജ്ലിസിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."