നെതന്യാഹു രാജകുമാരനെ കണ്ടതായി റിപ്പോര്‍ട്ട്; നിഷേധിച്ച് സഊദി
റിയാദ്: ഇസ്രായേല്‍ പ്രധാനമന്ത്രി സഊദിയിലെത്തി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന വാദവുമായി സഊദി ഭരണകൂടവും രംഗത്തെത്തി.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ അധ്യക്ഷതയില്‍ പ്രധാനമന്ത്രി നെതന്യാഹു മുഹമ്മദ് ബിന്‍ സല്‍മാനുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നായിരുന്നു ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിയോമില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ ഇസ്രായേല്‍ ചാരസംഘടന മൊസാദിന്റെ തലവന്‍ യോസി ചോഹനും പങ്കെടുത്തിരുന്നതായാണ് വിവരം.
എന്നാല്‍ ഇങ്ങനെയൊരു ചര്‍ച്ച നടന്നതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രംഗത്തെത്തി. ''അമേരിക്കന്‍ പ്രതിനിധികളുമായി ഭരണകൂടം ചര്‍ച്ച നടത്തിയെന്നത് വാസ്തവമാണ്. എന്നാല്‍ അതില്‍ നെതന്യാഹു ഭാഗവാക്കായിരുന്നില്ല''- അദ്ദേഹം പറഞ്ഞു.നേരത്തെ ഫലസ്ഥീനിന്റെ പേരില്‍ തകര്‍ന്നടിഞ്ഞ ഗള്‍ഫ് ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ മധ്യസ്ഥതയില്‍ ഇസ്രായേല്‍ അറബ് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പ്രസിഡന്റ് ട്രംപായിരുന്നു ചര്‍ച്ചകളുടെ ഇടനിലക്കാരന്. തുടര്‍ന്ന് ബഹ്റൈനുമായും യു.എ.ഇയുമായും സ്ഥാപിച്ച നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഇസ്രായേലിന് സാധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഫലസ്തീന് പ്രശ്ന പരിഹാരം സാധ്യമാകാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്നാണ് സഊദിയുടെ പ്രഖ്യാപിത നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."