HOME
DETAILS
MAL
സാമ്പത്തിക സംവരണം: ഹരജികളില്‍ 16ന് വാദം തുടങ്ങും
backup
July 01 2019 | 18:07 PM
ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കിയ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികളിലെ വാദം സുപ്രിംകോടതിയില്‍ ഈ മാസം 16ന് തുടങ്ങും. സംവരണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിയും ഇതോടൊപ്പം പരിഗണിക്കും. സര്‍ക്കാര്‍ ജോലിയിലും വിഭ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്ന 103ാമത് ഭേദഗതിയുടെ ഭരണഘടനാ സാധുതയാണ് കോടതി പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."