HOME
DETAILS

ജമ്മുകശ്മിരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 മരണം

  
backup
July 01 2019 | 18:07 PM

%e0%b4%9c%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%95

 


കിഷ്ത്വാര്‍: ജമ്മുകശ്മിരിലെ കിഷ്ത്വാര്‍ ജില്ലയില്‍ യാത്രക്കാരുമായി പോകുകയായിരുന്ന മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 യാത്രക്കാര്‍ മരിച്ചു. 17 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.


ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു അപകടം. കെഷ്‌വാനില്‍ നിന്ന് കിഷ്ത്വാറിലേക്ക് പോകുകയായിരുന്നു ബസ്. സിര്‍ഗ്‌വാരിയിലെത്തിയപ്പോഴാണ് നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞതെന്ന് പൊലിസ് അറിയിച്ചു. മൃതദേഹങ്ങളും പരുക്കേറ്റവരെയും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ജമ്മുവിലെത്തിച്ചതെന്ന് കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അംഗ്രേസ് സിങ് റാണ പറഞ്ഞു.


28 സീറ്റുകളുള്ള ബസില്‍ 52 യാത്രക്കാരാണ് കയറിയത്. അമിതമായി യാത്രക്കാരെ വഹിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് അനുശോചനം അറിയിച്ചു. ഇവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് ഏറ്റവും നല്ല ചികിത്സ നല്‍കണമെന്നും ഗവര്‍ണര്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.


ഇത്തരം അപകടങ്ങള്‍ അശ്രദ്ധയില്‍ നിന്നുണ്ടാകുന്നതാണെന്ന് പറഞ്ഞ ഗവര്‍ണര്‍, അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഗതാഗതത്തിന് യോജിക്കാത്ത വാഹനങ്ങള്‍ നിരത്തിലിറക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഗതാഗത വകുപ്പിന് ഗവര്‍ണര്‍ ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കശ്മിര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല എന്നിവര്‍ അനുശോചിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago
No Image

രണ്ടു കോടി രൂപ ആവശ്യപ്പെട്ട് സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍

National
  •  a month ago
No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago