HOME
DETAILS

ബന്ധുവിനു നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടിയില്ല; വീട്ടമ്മയുടെയും കുടുംബത്തിന്റെയും സത്യഗ്രഹം മൂന്നുദിവസം പിന്നിട്ടു

  
backup
September 25 2018 | 06:09 AM

%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d

കാഞ്ഞങ്ങാട്: എട്ടുവര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ അമ്മാവന്‍ ലോക്കറില്‍ സൂക്ഷിക്കാനായി കൊണ്ടുപോയ 53 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു തന്നില്ലെന്നാരോപിച്ച് അമ്മാവന്റെ വീട്ടുവരാന്തയില്‍ വീട്ടമ്മയും കുടുംബവും ആരംഭിച്ച സത്യഗ്രഹം മൂന്നുദിവസം പിന്നിട്ടു.
കുശാല്‍നഗറിലെ അസൈനാറും ഭാര്യ സമീറയും കുട്ടികളും ചേര്‍ന്ന് അസൈനാറിന്റെ അമ്മാവന്‍ മുഹമ്മദ്കുഞ്ഞിയുടെ വീട്ടുവരാന്തയിലാണ് സത്യഗ്രഹമിരിക്കുന്നത്.
പല മഹിളാസംഘടനകളും ഇവിടെയെത്തികാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ് സത്യാഗ്രഹത്തിനു പിന്തുണ അറിയിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രാദേശിക മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
താന്‍ 36 പവന്‍ സ്വര്‍ണം മാത്രമേ കൊടുക്കാനുള്ളുവെന്നാണ് മുഹമ്മദ് കുഞ്ഞിയുടെ നിലപാട്. മുമ്പ് പൊലിസ് ഇടപെട്ടപ്പോഴും ഇങ്ങനെ മാസങ്ങളുടെ അവധികള്‍ പറഞ്ഞാണ് മുഹമ്മദ് കുഞ്ഞി ഒഴിഞ്ഞുമാറിയതെന്നും അതിനാല്‍ ഇനി അവധി അംഗീകരിക്കാന്‍ ആവില്ലെന്നും അസൈനാറും കുടുംബവും പറയുന്നു. ഒന്നരവര്‍ഷത്തെ സമയമാണ് മുഹമ്മദ് കുഞ്ഞി ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
എട്ടുവര്‍ഷം മുമ്പ് അസൈനാര്‍ ഗള്‍ഫിലായിരുന്ന സമയത്ത് അസൈനാറിന്റെ ഭാര്യയെ സമീപിച്ച് സ്വര്‍ണം തന്റെ ലോക്കറില്‍ സൂക്ഷിക്കാമെന്നു പറഞ്ഞ് മുഹമ്മദ്കുഞ്ഞി 53 പവന്‍ സ്വര്‍ണാഭാരണങ്ങള്‍ വാങ്ങിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. എന്നാല്‍ പിന്നീട് ഈ സ്വര്‍ണം ഇയാള്‍ വിറ്റുവെന്നും ഇവര്‍ പറയുന്നു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  25 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  37 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago