കല്ലക്കട്ട കോളനിയില്‍ ഒരു കോടി ചെലവില്‍ ഗ്രാമ വികസനം
കാസര്‍കോട്: പട്ടികജാതി വികസന വകുപ്പ് ചെങ്കള ഗ്രാമപഞ്ചായത്തിലെ കല്ലക്കട്ട കോളനിയില്‍ ഒരു കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന അംബേദ്ക്കര്‍ ഗ്രാമവികസന പരിപാടിയുടെ പ്രവൃത്തി ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. റോഡ്, കുടിവെള്ളം, മറ്റു അടിസ്ഥാന അടിസ്ഥാന വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. കല്യാണം, ആഘോഷങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയ്ക്കു സഹായകമായി പുതിയൊരു കോണ്‍ഫറന്‍സ് ഹാള്‍ ഇവിടെ സജ്ജീകരിക്കും. നിലവിലെ കമ്മ്യൂണിറ്റി ഹാള്‍ നവീകരിക്കുകയും കുടിവെള്ള സ്രോതസുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. ആറുമാസം കൊണ്ടുപൂര്ത്തിയാകും. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം അധ്യക്ഷയായി. ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ എസ്. മീനാറാണി, എസ്.സി.ഡി.ഒ പി.ബി ബഷീര്‍, നിര്‍മിതി കേന്ദ്രം എന്‍ജിനിയര്‍ സജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സഫിയ മുഹമ്മദ്, ശശികല, വി. സദാനന്ദ, മോണിറ്ററിങ് കമ്മറ്റിയംഗങ്ങളായ ചന്ദ്രാവതി കല്ലക്കട്ട, പ്രകാശ് കല്ലക്കട്ട, പ്രമോട്ടര്‍ സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."