രാജീവ് ഗാന്ധി ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ ഭരണാധികാരി: വേണുഗോപാല്‍ എം.പി
ആലപ്പുഴ: ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അനുസ്മരിച്ചു.
ഇന്ത്യയുടെ ഭരണ സാരഥ്യം ഏറ്റെടുക്കുമ്പോള്‍ അതുവരെ തുടര്‍ന്നു വന്നിരുന്ന ചട്ടക്കൂടുകള്‍ പൊളിച്ചെഴുതി സമസ്ത മേഖലയിലും വിപ്ലവകരമായ മാറ്റത്തിന് അദ്ദേഹം തുടക്കം കുറിച്ചു. യുവാക്കളാണ് നാളത്തെ ഇന്ത്യയുടെ സമ്പത്ത് എന്ന് തിരിച്ചറിവില്‍ അദ്ദേഹം വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക രംഗത്തും, ബഹിരാകാശ ഗവേണ രംഗത്തും വലിയ മുന്നേറ്റത്തിന് നേതൃത്വം കൊടുത്തതിലൂടെ വിദ്യാര്‍ഥികളുടേയും, യുവാക്കളുടേയും പ്രിയങ്കരനായി.
ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധിയുടെ 26-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാജിവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
ബഹിരാകാശ ഗവേഷണ രംഗത്തെ പുത്തന്‍ പരിഷ്‌കാരങ്ങള്‍ക്കെതിരേ സി.പി.എമ്മിന്റേയും, ബി.ജെപിയുടേയും ശക്തമായ വിമര്‍ശനങ്ങളാണ് ഉണ്ടായതെങ്കിലും അദ്ദേഹം തുടങ്ങിവച്ച പരിഷ്‌കാരങ്ങളുടെയും, പദ്ധതികളുടേയും ഗുണഫലങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്നത്.
ഇന്ത്യയുടെ അഭ്യന്തര സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ മാലി ദ്വീപിലും, ശ്രീലങ്കയിലും രാജിവ് ഗാന്ധി നടത്തിയ ഇടപെടലുകള്‍ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും എം.പി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു അധ്യക്ഷത വഹിച്ചു. എ.എ ഷുക്കൂര്‍, ജി. മുകുന്ദന്‍പിള്ള, ബാബു ജോര്‍ജ്, റ്റി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, റ്റി.വി.രാജന്‍, പി.ബി.വിശ്വേശ്വര പണിക്കര്‍, ജി. മനോജ്കുമാര്‍, അഡ്വ. റീഗോരാജു, എസ്. സുജിത്, ആര്‍.ബി.നിജോ, എസ്. ദീപു, ഇല്ലിക്കല്‍ കുഞ്ഞുമാന്‍, സിറിയക് ജേക്കബ്, റോസ് രാജന്‍, ബഷീര്‍ കോയാപറമ്പന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."