HOME
DETAILS

ചുഴലിക്കാറ്റും പേമാരിയും; മണ്ണഞ്ചേരിയില്‍ വ്യാപക നാശം

  
backup
May 21 2017 | 22:05 PM

%e0%b4%9a%e0%b5%81%e0%b4%b4%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%aa%e0%b5%87%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af-2


മണ്ണഞ്ചേരി: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ചുഴലി കൊടുംക്കാറ്റും പേമാരിയും മണ്ണഞ്ചേരി പഞ്ചായത്തിന്റെ തെക്കന്‍ മേഖലകളില്‍ വ്യാപക നാശം വിതച്ചു. രണ്ടു വീടുകള്‍ പൂര്‍ണമായും 28 ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടതോടെ മണിക്കൂറുകളോളം ജനജീവിതം ദു:സഹമായി.
വീട് തകര്‍ന്നതിനാല്‍ പലരും ബന്ധുക്കളുടെ വീടുകളിലാണ് ഉറങ്ങിയത്. വീടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ച ഇനത്തില്‍ പത്തും വൈദ്യുതി വകുപ്പിന് എട്ടും ഉള്‍പ്പെടെ 18 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായിട്ടാണ് അനുമാനം. പഞ്ചായത്ത് 11-ാം വാര്‍ഡില്‍ നായ്ക്കം വെളി കമലമ്മ, അറയ്‌ക്കേപറമ്പില്‍ ഉദയസേനന്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
മാളിയേക്കല്‍ സുരേഷ്, ദീപു,വേണുഗോപാല്‍, ജഗനിവാസന്‍, കുമാരമംഗലം വെങ്കിടേഷന്‍, എട്ടുതൈയില്‍ മുരളി, ലളിംതാംബിക, മുരളീധരന്‍ നായര്‍, കുറ്റിപ്പുറത്ത് നളനാചാരി, സുഭാഷിനി, കാരോക്കരവെളി പുഷ്പവല്ലി, പുളിച്ചുവട്ടില്‍ ജോസി, ആറുകണ്ടം നികര്‍ത്തില്‍ സുരേഷ്, വാഴച്ചിറയില്‍ വിജയന്‍, സന്തോഷ്,വെളിയില്‍ രാജേന്ദ്രന്‍, ശ്രീഭദ്രം വീട്ടില്‍ പുഷ്പവല്ലി, ചെറുവേലിപ്പാടത്ത് കുശലകുമാരി, ലീലാമണി, നെടിയാംപോളയില്‍ സജീവ്, കൊച്ചുവെളിയില്‍ സെലിന്‍, ആരതി ഭവനില്‍ വേണുക്കുട്ടന്‍, കാര്‍ത്തികയില്‍ ബൈജു, 13-ാം വാര്‍ഡില്‍ കലൂര്‍പാടത്ത് ഉത്തമക്കുറുപ്പ്, 16-ാം വാര്‍ഡ് കരുവേലിതൈയില്‍ സോമനാഥന്‍, കൂനംപുളിക്കല്‍ മോഹനന്‍ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്.
പുരയിടത്തിലുണ്ടായിരുന്ന അക്വേഷ്യ മരം കടപുഴകി നായ്ക്കം വെളി കമലമ്മയുടെ വീടിനു മുകളിലേയ്ക്ക് വീഴുകയായിരുന്നു. മേല്‍ക്കൂര ഉള്‍പ്പെടെ നിലം പൊത്തിയപ്പോള്‍ വീട്ടില്‍ ഉറങ്ങി കിടന്നിരുന്ന കുടുംബാംഗങ്ങള്‍ പുറത്തേക്ക് ഓടി രക്ഷപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചെറുമകന്‍ രാഹുലിന്റെ ദേഹത്ത് ആസ്പറ്റോസ് ഷീറ്റ് വീണ് നിസാര പരുക്കേറ്റു. പല വീട്ടുകാരുടെയും വൈദ്യുത ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചിലയിടങ്ങളില്‍ കന്നുകാലി തൊഴുത്തും, കയര്‍ ഷെഡും നിലം പൊത്തി.
ഷീറ്റും ഓടുകളും പൊട്ടിവീണെങ്കിലും കന്നുകാലികള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. തകര്‍ന്ന വീടുകളില്‍ പലതും അടുത്ത് പണി പൂര്‍ത്തിയായതാണ്്. ചില വീടുകളുടെ അടുക്കളഭാഗമാണ് തകര്‍ന്നത്. മിക്കവരുടെയും ജലസംഭരണിയും മരം വീണ് കേടുപാടുകള്‍ സംഭവിച്ചു. മാളിയ്ക്കല്‍ ദീപുവിന്റെ അമ്പതോളം കുലച്ച വാഴ, മരിച്ചീനി, ചേന, പച്ചക്കറികള്‍ എന്നിവയും ജഗന്നിവാസന്റെ വാഴ, മരച്ചീനി, പച്ചക്കറി എന്നിവയും നശിച്ചു. പലയിടങ്ങളിലും വൃക്ഷങ്ങള്‍ കടപുഴകി റോഡിന് കുറുകെ വീണ് ഗതാഗതം സ്തംഭിച്ചു.
ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റി രാത്രി രണ്ടോടെ ഗതാഗതം പുനസ്ഥാപിച്ചു. ശനിയാഴ്ച രാത്രി 10 മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ കെ.എസ്.ഇ.ബി കലവൂര്‍, പാതിരപ്പള്ളി സെക്ഷനിലെ 40 ഓളം ജീവനക്കാര്‍ കഠിന പരിശ്രമത്തിലൂടെയാണ് വൈദ്യുതി പുന:സ്ഥാപിക്കാനായത്.
ജനപ്രതിനിധികളായ എം.എസ് സന്തോഷ്, പി അരവിന്ദ്, പി.പി ദാസപ്പന്‍, കെ.വി ദാസന്‍, പി സുരേഷ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആനന്ദന്‍, പ്രതാപന്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
45 ഓളം വൈദ്യതി പോസ്റ്റുകളും നിരവധി കമ്പികളും തകര്‍ന്നെങ്കിലും ആര്‍ക്കും വൈദ്യുതാഘാതം ഏറ്റില്ല. ഭീതിജനകമായ സ്ഥിതി വിശേഷം ഉണ്ടായിട്ടും ജില്ല ഭരണകൂടം ഇടപെട്ടില്ലെന്ന് പരക്കേ ആക്ഷേപമുണ്ട്. ദുരന്തത്തിനിരയായ മുഴുവന്‍ വീട്ടുകാര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് നിവേദനം നല്‍കും.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  36 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  43 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  13 hours ago