HOME
DETAILS
MAL
സഊദയില്‍ രണ്ടു വിദേശികളെ വധശിക്ഷക്ക് വിധേയരാക്കി
backup
July 01 2019 | 20:07 PM
ജിദ്ദ: സഊദിയില്‍ നിരോധിത മയക്കുമരുന്ന് കേസില്‍ പ്രതികളായ രണ്ട് വിദേശികളെ ജിദ്ദയില്‍ വെച്ച് വധശിക്ഷക്ക് വിധേയമാക്കിയതായി ആഭൃന്തര മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാന് സ്വദേശിയായ അബ്ദുല്ലാ ഖാന് കാശ്മീരിയെയും, പാകിസ്ഥാന് സ്വദേശിയായ അലീഫ് സാദാ അന്സാറിനെയുമാണ് വധശിക്ഷക്ക് വിധേയമാക്കിയത്.
അബ്ദുല്ലാ ഖാന് കാശ്മീരിയില് നിന്നും ഹീറോയിന്, മെത്താംഫെറ്റാമൈന്‍ തുടങ്ങിയ നിരോധിക മയക്കുമരുന്നുകള്‍ പിടിച്ചെടുത്തതായും അലീഫ് സാദാ അന്‍സാറില്‍ നിന്നും മയക്കുമരുന്നായ ഹീറോയിനും കണ്ടെടുത്തതായി ആഭൃന്തര മന്ത്രാലയം വൃക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."