ഹജ്ജ് സേവനപ്രവര്‍ത്തനത്തിന് സന്നദ്ദ സഘടനകള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് കോണ്‍സല്‍
ജിദ്ദ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള ഹജ്ജ് വളണ്ടിയര്‍ സേവകര്‍ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഭാഗത്ത് നിന്ന് ലഭ്യമാക്കുമെന്ന് പുതുതായി ഹജ്ജ് കോണ്‍സല്‍ആയി ചാര്‍ജ്ജെടുത്ത യുംഖൈബാം സാബിര്‍ അറിയിച്ചു .
മക്കാ ഹജ്ജ് ഓഫീസില്‍ തന്നെ വന്ന് കണ്ട മക്കാ കെ എം സി സി ഹജ്ജ് സെല്‍ നേതാക്കളോടാണ് അദ്ധേഹം ഈ സഹകരണം വാഗ്ദാനം നല്‍കിയത്.. ഹജ്ജ് സേവനപ്രവര്‍ത്തനത്തില്‍ കേരളത്തില്‍നിന്നുള്ള വളണ്ടിയര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും, അവരുടെ ജോലികള്‍ കഴിഞ്ഞുള്ള വിശ്രമ സമയങ്ങള്‍ ,പെരുന്നാള്‍ ലീവ് ദിവസങ്ങള്‍ സേവനത്തിന് മാറ്റിവെക്കുന്നത് പ്രശംസിക്കപ്പെടേണ്ടത്തന്നെയാണെന്നും,ഈപ്രവര്‍ത്തനത്തിന് അകമഴിഞ്ഞ സഹായം ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഭാഗത്ത്‌നിന്ന്ഉണ്ടാകുമെന്നും അദ്ദേഹം തന്നെ സന്തര്‍ഷിച്ച കെ എംസിസി നേതാകള്‍ക്ക് ഉറപ്പ്‌നല്‍കി.
കെ എം സി സി യുടെ സേവന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച ഹജ്ജ് കോണ്‍സല്‍ തുടര്‍ന്നും സഹകരണങ്ങളുണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു, കെഎംസിസി യുടെ ഹജ്ജ് വളണ്ടിയര്‍ പ്രവര്‍ത്തന പ്ലാനിങ്ങ് റിപ്പോര്‍ട്ട്‌നാഷണല്‍ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് പുക്കോട്ടൂര്‍ കൗണ്‍സില്‍ജനറലിന് സമര്‍പ്പിച്ചു.
സൗദി കെ എം സി സി ഹജ്ജ് സെല്‍ ട്രഷറര്‍ കുഞ്ഞുമോന്‍ കാക്കിയ സൗദി കെ എം സി സി ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് പൂക്കോട്ടൂര്‍ ,മക്ക ഹജ്ജ് സെല്‍ കണ്‍വീനര്‍ സുലൈമാന്‍ മാളിയേക്കല്‍ , മക്കാ കെ എം സി സി ഹജ്ജ് സെല്‍ കോ ഓഡിനേറ്റര്‍ നാസര്‍ കിന്‍സാറ, എന്നിവരടങ്ങുന്ന സഘമാണ് സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."