റെഡ് വളണ്ടിയര്‍ മാര്‍ച്ച; ഇന്ന് ഉച്ചക്ക് ഗതാഗത ക്രമീകരണം
പാലക്കാട്: തൃശൂരില്‍നിന്ന് വരുന്ന പ്രൈവറ്റ് ബസുകള്‍ എന്‍.എച്ച് റോഡിലൂടെ ചന്ദ്രനഗര്‍ വഴി സ്റ്റേഡിയം ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും തിരിച്ചും ഈ വഴി പോകേണ്ടതാണ്.
കൊടുമ്പ്, ചിറ്റൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ കാടാംങ്കോടില്‍നിന്ന് തിരിഞ്ഞ് എന്‍.എച്ച് റോഡ് ചന്ദ്രനഗര്‍ കല്‍മണ്ഡപം വഴി സ്റ്റേഡിയം ബസ്സ്റ്റാന്റില്‍ പ്രവേശിക്കേണ്ടതും തിരിച്ചും ഈ വഴി പോകേണ്ടതാണ്.
തൃശൂര്‍, കുഴല്‍മന്ദം, കണ്ണനൂര്‍ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ എന്‍.എച്ച് റോഡില്‍ പ്രവേശിച്ച് ചന്ദ്രനഗര്‍ വഴി സ്റ്റേഡിയം ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും തിരിച്ചും ഈ വഴി പോകേണ്ടതാണ്.
ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പൂടൂര്‍, കോട്ടായി ഭാഗത്തുനിന്ന് വരുന്ന എല്ലാ ബസുകളും ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും യാത്രക്കാരെ കയറ്റി തിരിച്ചും ഈ വഴി പോകേണ്ടതാണ്.
കോഴിക്കോട്, മണ്ണാര്‍ക്കാട്, ചെര്‍പ്പുശ്ശേരി ഭാഗത്തുനിന്ന് വരുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളും ഒലവക്കോട്, കാവില്‍പ്പാട് ബൈപ്പാസ് വഴി മേപ്പറമ്പ്, കാണിക്കമാത, മേഴ്‌സി കോളജ് വഴി കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും തിരിച്ചും ഈ വഴി പോകേണ്ടതാണ്.
കോഴിക്കോട്, മണ്ണാര്‍ക്കാട്, ചെര്‍പ്പുള്ളശ്ശേരി ഭാഗത്തു നിന്നും വരുന്ന എല്ലാ പ്രൈവറ്റ് ബസ്സുകളും ചുണ്ണാമ്പുത്തറ, ബി.ഒ.സി റോഡ് വഴി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും തിരിച്ചും ഈ വഴി പോകേണ്ടതാണ്.
റെയില്‍വേ കോളനി, മലമ്പുഴ ഭാഗത്തുനിന്ന് വരുന്ന എല്ലാ ടൗണ്‍ ബസുകളും ശേഖരീപുരം മണലി ബൈപാസ് വഴി കല്‍മണ്ഡപം എത്തി കുന്നത്തൂര്‍മേട് കോട്ടമൈതാനം വഴി ടൗണ്‍ ബസ് സ്റ്റാന്‍ഡന്റില്‍ പ്രവേശിക്കേണ്ടതും തിരിച്ച് ബി.ഒ.സി റോഡ് ചുണ്ണാമ്പുത്തറ വഴി പോകേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."