ചിതലി കൊലപാതകം; കടുത്ത ശിക്ഷ നല്‍കണം: വി.എസ് വിജയരാഘവന്‍
ആലത്തൂര്‍: ചിതലിയിലെ ശിവരാമന്റെ ഭാര്യ പ്രീതിയെ കൊലപ്പെടുത്തിയ കൊലയാളി ചെന്താമരയ്ക്ക് നീതിപീഠം നല്‍കുന്ന ഏറ്റവും വലിയ ശിക്ഷ നല്‍കുവാന്‍ ആവശ്യമായ നിയമനടപടികള്‍ പൊലിസ് കൈക്കൊള്ളണമെന്ന് മുന്‍ എം.പി വി.എസ് വിജയരാഘവന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഒരു നാടിനെ മുഴുവന്‍ രണ്ടാഴ്ചയോളം മുള്‍മുനയില്‍ നിര്‍ത്തുകയും ശിവരാമന്റെ കുടുംബാംഗങ്ങള്‍ ദിവസങ്ങളോളം ഊണും ഉറക്കവുമില്ലാതെ കണ്ണീരോടെ കാത്തിരുന്നിട്ടും ഒരു നോക്കുപോലും കാണാന്‍ കഴിയാത്തവിധം കൊല ചെയ്ത പ്രതി ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുവാനുള്ള പഴുതുകള്‍ ഉണ്ടാവാതെ പൊലിസിന്റെ ഭാഗത്തുനിന്നും ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളണം. കൊലചെയ്യപ്പെട്ട പ്രീതിക്കെതിരേ അപവാദപ്രചരണം നടത്തിയും പൊലിസിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ നുണപ്രചരണം നടത്തി ജനശ്രദ്ധ തിരിച്ചുവിട്ട പ്രതി മാര്‍പ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തത്. പ്രതിക്ക് കടുത്ത ശിക്ഷതന്നെ നല്‍കണമെന്നും മുന്‍ എം.പി വി.എസ് വിജയരാഘവന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."