HOME
DETAILS

കേരള വികസനം തകര്‍ക്കാന്‍ സി.എ.ജി ശ്രമമെന്ന് മുഖ്യമന്ത്രിപിന്നോട്ടില്ല, വഴങ്ങില്ല

  
backup
November 24 2020 | 22:11 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d


തിരുവനന്തപുരം: കിഫ്ബി വിവാദം കേരള വികസനം അട്ടിമറിക്കാനുള്ള ആസൂത്രിതശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.എ.ജി സാധാരണ കരട് റിപ്പോര്‍ട്ടില്‍ പറയാത്തത് അന്തിമറിപ്പോര്‍ട്ടില്‍ ചേര്‍ക്കാറില്ല. വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം സി.എ.ജിയും ചേര്‍ന്നു. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം നാടും സര്‍ക്കാരും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി.എ.ജിയുടെ അട്ടിമറി ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ല. കിഫ്ബിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവര്‍ ജനങ്ങളുടെ ശത്രുക്കളാണ്. നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരുടെ മനോവൈകല്യത്തിന് വഴങ്ങില്ലെന്നും പിണറായി പറഞ്ഞു.
കിഫ്ബി ഈ സര്‍ക്കാര്‍ സ്ഥാപിച്ചതല്ല. 1999 ല്‍ അന്നത്തെ ഇടത് സര്‍ക്കാരാണ് ഇത് സ്ഥാപിച്ചത്. അന്ന് മുതല്‍ 2016 വരെ കിഫ്ബി മൂന്ന് തവണ ധനസമാഹരണം നടത്തി. ഒരു തവണ ഇടത് സര്‍ക്കാരിന്റെ കാലത്തും രണ്ട് തവണ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും. 1999ലാണ് ആദ്യമായി കടം എടുത്തത്. അന്ന് 13.25 ശതമാനമായിരുന്നു പലിശ. 507.06 കോടി എടുത്തു. പിന്നീട് 2002 ല്‍ 10.05 ശതമാനം പലിശയ്ക്ക് 10.74 കോടി എടുത്തു. 2003 ല്‍ 11 ശതമാനം പലിശയ്ക്ക് 505.91 കോടി എടുത്തു. അന്ന് കടമെടുത്ത പണം സംസ്ഥാന ട്രഷറിയില്‍ ഇടാമായിരുന്നു. അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാരിന്റെ ദൈനംദിന ചെലവിനായി ഇത് ചെലവാക്കി.
അതുകൊണ്ട് കിഫ്ബി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല. കിഫ്ബി സി.എ.ജി ഓഡിറ്റിന് വിധേയമായ സ്ഥാപനമാണ്. അല്ലെന്നത് വ്യാജപ്രചാരണമാണ്. ഒരു സ്ഥാപനം അതിന്റെ വാര്‍ഷിക ചെലവിന്റെ 75 ശതമാനം, കുറഞ്ഞത് 25 ലക്ഷം രൂപ സഹായമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സ്വീകരിക്കുന്നെങ്കില്‍ സി.എ.ജി ഓഡിറ്റിന് വിധേയമാണ്. അതിന് ആരുടെയും അനുവാദം വേണ്ട. ഇത് പ്രകാരം ഈ സര്‍ക്കാരിന്റെ കാലത്ത് നാല് തവണ ഓഡിറ്റ് നടന്നിട്ടുണ്ട്. ഇത് വ്യക്തമായപ്പോള്‍ പുതിയ വാദമാണ് ചിലര്‍ ഉയര്‍ത്തുന്നത്. കിഫ്ബിയുടെ വാര്‍ഷിക ചെലവ് ഇനിയും ഉയരുമല്ലോ. അപ്പോള്‍ 75 ശതമാനം വരവ് സര്‍ക്കാരില്‍ നിന്നാവില്ലല്ലോ. അപ്പോ സി.എ.ജി ഓഡിറ്റില്‍ നിന്ന് പുറത്താകുമല്ലോ. ഒരിക്കല്‍ തുടങ്ങിയാല്‍ ശതമാന കണക്കില്‍ താഴ്ന്ന് വന്നാലും തുടര്‍ന്നും ഈ ഓഡിറ്റ് തുടരാം. അത് കഴിഞ്ഞാല്‍ സി.എ.ജി ഓഡിറ്റ് തുടരണമെന്ന് സര്‍ക്കാരിന് സി.എ.ജിയോട് ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago
No Image

വാസയോഗ്യമേഖല അടയാളപ്പെടുത്താനുള്ള സർവേ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം കൈക്കൂലി ആരോപണത്തിന് പിന്നാലെ 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴ; മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Weather
  •  2 months ago
No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago