സ്വാതന്ത്ര്യ ദിനം വിപുലമായി ആചരിക്കും: കലക്ടര്‍
പാലക്കാട്: ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആചരിക്കാന്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ തല ആഘോഷവും പരേഡും ആഗസ്റ്റ് 15ന് രാവിലെ എട്ടു മുതല്‍ പാലക്കാട് കോട്ടമൈതാനത്ത് നടക്കും. പരിപാടികളില്‍ മന്ത്രി ഉള്‍പ്പടെയുള്ള വിശിഷ്ഠാതിഥികള്‍ പങ്കെടുക്കും. പരേഡില്‍ എ.ആര്‍. പൊലിസ്, കെ.എ.പി, ലോക്കല്‍ പൊലിസ്, എക്‌സൈസ്, ഹോം ഗാര്‍ഡ്, ഫോറസ്റ്റ് സ്‌കൂള്‍ ട്രെയിനീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ. എന്‍.സി.സി സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്‍സ് പൊലിസ് എന്നിവര്‍ അണിനിരക്കും.
പരേഡിനു ശേഷം മലമ്പുഴ നവോദയ വിദ്യാലയം, കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം, പാലക്കാട് ഗവ. മോയന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും. ആഘോഷ പരിപാടികളില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കണം. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആഘോഷ പരിപാടികള്‍ നടത്തണം. ഇതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.
ആഘോഷ പരിപാടികളില്‍ പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും ഒഴിവാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പരേഡിനോടനുബന്ധിച്ച് ഓഗസ്റ്റ് 11, 12 തിയ്യതികളില്‍ വൈകിട്ട് മൂന്നിനും, 13ന് വൈകിട്ട് ഏഴിനും പാലക്കാട് കോട്ടമൈതാനത്ത് റിഹേഴ്‌സല്‍ ഉണ്ടായിരിക്കും. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. എസ്. വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍. നളിനി, അജീഷ്.കെ , എ.ഡി.സി ഉഷ എം.കെ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."