സിദ്ധന് ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കട്ടാങ്ങല്‍: മലയമ്മ പുള്ളന്നൂരില്‍ സിദ്ധന് ചമഞ്ഞ് തട്ടിപ്പ് നടത്തി പിടിയിലായ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസ് അപേക്ഷ നല്കി. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് കോടതിയിലാണ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ രണ്ടു ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസ് അപേക്ഷ നല്‍കിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഇയാള്‍ താമസിച്ച പുള്ളന്നൂരിലെ ക്വോര്‍ട്ടേഴ്സില്‍ കൊണ്ടുപോയി പരിശോധന നടത്തും. ഈ മാസം പതിനെട്ടിനാണ് വളാഞ്ചേരി വേങ്ങാട് സ്വദേശി അബ്ദുല്‍ ഹഖീമിനെ കുന്ദമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിച്ചിരുന്ന പുള്ളന്നൂരിലെ ക്വോര്‍ട്ടേഴ്സില്‍ വച്ച് നിരവധിയാളുകളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തു എന്നാണ് ഇയാള്‍ക്കെതിരേയുള്ള കേസ്.
ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റുള്ളവരെ കുറിച്ച് പൊലിസിന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇവരോടൊപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയുടെ പിതാവ് കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലിസിനെ സമീപിച്ചിട്ടുണ്ട്.
പത്തോളം പേരുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷവും നിരവധി പരാതികള്‍ പൊലിസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. ഈ പരാതികളില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇയാള്‍ അറസ്റ്റിലായതിന് ശേഷം വന്ന പരാതികളില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യാനാണ് പൊലിസ് ആലോചിക്കുന്നത്. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഇയാള്‍ കൈവശപ്പെടുത്തിയ പണവും സ്വര്‍ണവും കണ്ടെത്താന്‍ സാധിക്കുമെന്നാണ് പൊലിസിന്റെ പ്രതീക്ഷ. കുന്ദമംഗലം സബ് ഇന്‍സ്പെക്ടര്‍ മുരളീധരനാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."