'മതപഠനത്തെ തകര്‍ക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം'
പാവറട്ടി: ഏത് മതത്തിന്റെതായാലും വിശ്വാസത്തിന്റെ ഭാഗമായ മതപഠനത്തെ ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റത്തിന്റെ തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നും ഇതിനെതിരെ സമസ്തയെടുക്കുന്ന തീരുമാനത്തിനൊപ്പം പാലുവായ് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും, മാനേജ്‌മെന്റ് അസോസിയേഷനും വിദ്യാര്‍ഥികളും രക്ഷിതാക്കളുമെല്ലാം ഒറ്റക്കെട്ടായി രംഗത്തുണ്ടാവുമെന്നും മന്‍സൂറലി ദാരിമി കാപ്പ് പറഞ്ഞു.
പാലുവായ് റെയ്ഞ്ചിന്റെ കീഴില്‍ അധ്യാപകര്‍ക്കുള്ള നാലാമത് റമദാന്‍ കിറ്റ് വിതരണയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ടി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. റെയ്ഞ്ച് പ്രസിഡന്റ് എന്‍.പി അബ്ദുല്‍ കരീം ഫൈസി ഉദ്ഘാടനം ചെയ്തു.
റെയ്ഞ്ചിലെ മദ്‌റസകളില്‍ നിന്നുള്ള 100 അധ്യാപകര്‍ക്ക് റമദാന്‍ കിറ്റ് നല്‍കി.
സെക്രട്ടറി ഹംസ അന്‍വരി, മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് റാഫി, അബ്ദുല്ല ബാഖവി, ടി.സി റസാഖ് ഹാജി, സ്വലാഹുദ്ദീന്‍ മുസ്‌ലിയാര്‍, ഇസ്മായില്‍ റഹ്മാനി, കബീര്‍ ദാരിമി, നൗഷാദ് മുസ്്‌ലിയാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."