HOME
DETAILS

വടകരയില്‍ പ്രചാരണത്തിനിറങ്ങില്ലെന്ന് കെ. മുരളീധരന്‍

  
backup
November 24 2020 | 22:11 PM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf

 


വടകര: ആര്‍.എം.പി.ഐ-യു.ഡി.എഫ് തെരഞ്ഞെടുപ്പ് ധാരണ തെറ്റിച്ചു ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ചതിനെതിരേ കെ. മുരളീധരന്‍ എം.പി രംഗത്ത്.
ആര്‍.എം.പി.ഐ മത്സരിക്കുന്ന ഡിവിഷനില്‍ പത്രിക നല്‍കിയ കോണ്‍ഗ്രസ് നേതാവ് വിമത സ്ഥാനാര്‍ഥിയാണെന്നായിരുന്നു അറിഞ്ഞതെന്നും ഇദ്ദേഹത്തിന് ഡി.സി.സി കൈപ്പത്തി ചിഹ്നം അനുവദിക്കുകയായിരുന്നുവെന്നും ഇക്കാര്യത്തില്‍ തന്നോട് അഭിപ്രായം ചോദിച്ചില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഒരു മുന്നണിയുടെ രണ്ട് സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് വോട്ടുചോദിക്കുക.
അതുകൊണ്ട് പ്രശ്‌നങ്ങള്‍ ഒതുങ്ങിയതിനു ശേഷമേ വടകര മേഖലയില്‍ പ്രചാരണത്തിനിറങ്ങൂവെന്നും അദ്ദേഹം വ്യക്തമാക്കി. ധാരണപ്രകാരം കല്ലാമല ഡിവിഷനിലെ ഔദ്യോഗിക സ്ഥാനാര്‍ഥി ആര്‍.എം.പി.ഐയുടെ സുഗതന്‍ മാസ്റ്ററാണ്. എന്നാല്‍ മുന്നണി ധാരണക്ക് വിരുദ്ധമായി പത്രിക സമര്‍പിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.പി ജയകുമാറിന് പാര്‍ട്ടി കൈപ്പത്തി ചിഹ്നം അനുവദിച്ചിരുന്നു. ഇതാണ് കെ. മുരളീധരനെ ചൊടിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago
No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago
No Image

ജർമനി പൊതു തിരഞ്ഞെടുപ്പിലേക്ക്

International
  •  a month ago
No Image

സംസ്ഥാനത്ത് തുലാവർഷം ദുർബലം; കണ്ണൂരിൽ കടുത്ത ചൂട്

Kerala
  •  a month ago
No Image

പ്രചാരണത്തില്‍ ആരാധനാലയങ്ങളും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

Kerala
  •  a month ago
No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago