മദ്റസ അധ്യാപകന്റെ കൊലപാതകം: സെക്രേട്ടറിയറ്റ് ധര്‍ണ ഇന്ന് പി.സി ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: പഴയ ചൂരി ജുമാ മസ്ജിദില്‍ ആര്.എസ്.എസ് വര്‍ഗീയ വാദികളാല്‍ കൊലചെയ്യപ്പെട്ട റിയാസ് മുസ്ലിയാരുടെ കുടുംബത്തിനു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് യുവജന കൂട്ടായ്മ സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണ ഇന്ന് പി.സി ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ഇബ്രാഹിം ബാങ്കോട് അധ്യക്ഷനാവും. കൊലപാതകത്തിന് പിന്നിലെ ഗുഢാലോചന പുറത്ത് കൊണ്ടുവരിക, കുറ്റപത്ര സമര്‍പ്പണത്തിന് മുന്‍പ് പ്രഗത്ഭനായ അഭിഭാഷകനെ സെപ്ഷ്യല്‍ പബ്ലിക്ക് പ്രൊസ്യൂക്യൂട്ടറായി നിയമിക്കുക, 1992 മുതല്‍ കാസര്‍കോട്ട് നടന്ന വര്‍ഗീയ കലാപങ്ങളെ കുറിച്ചന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കുക, കാസര്‍കോട്ട് ശാശ്വത സമാധാനം നടപ്പില്‍ വരുത്തുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സമാധാനയോഗം വിളിച്ച് ചേര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ.
ഈ ആവശ്യങ്ങളുന്നയിച്ച് സംഘടനാ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്കി. റിയാസ് മുസ്ലിയാരുടെ സഹോദരന് അബ്ദുല്‍ റഹ്മാന്, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, കെ. കുഞ്ഞിരാമന്, എം. രാജ്ഗോപാല്, എം.കെ മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മഞ്ഞളാംകുഴി അലി, ഹൈബി ഈഡന്, ശാഫി പറമ്പില്‍, അനൂപ് ജേക്കബ്, പി.ടി റഹീം, സിനിമാ നടന് മുകേഷ്, ഹാരിസ് ബന്നു, കെ. സൈഫുദ്ദീന്, ടി. അബ്ദുല്‍ റഹ്മാന്, ഭാസുരേന്ദ്രബാബു സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."