വെള്ളമില്ല: ദുരിതം മാറാതെ എന്‍ഡോസള്‍ഫാന്‍ബാധിത കുടുംബം
ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ കുടിവെള്ള പദ്ധതിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുടംബത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. ബദിയഡുക്ക പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍പ്പെട്ട പഞ്ചിക്കല്‍ കന്യാനയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍പ്പെടുത്തി നബാര്‍ഡ് സഹായത്തോടെ 30 ലക്ഷംരൂപ ചിലവില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയായ കുടിവെള്ള പദ്ധതിയാണ് നോക്കു കുത്തിയായി നില്‍ക്കുന്നത്.
പദ്ധതി സ്ഥലത്ത് നിന്നും 400 മീറ്റര്‍ മാത്രം അകലെയാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുണ്ടഡ്കയിലെ രംഗനാഥ-ഭാഗീരഥി ദമ്പതികളുടെ മകള്‍ ഇരു കാലുകളും തളര്‍ന്ന് ജന്മനാ കിടപ്പിലായ 16 വയസുള്ള ജ്ഞാനശ്രീയുടെ വീട്. പദ്ധതി ഉദ്ഘാടനം ചെയ്ത് മാസം ഒരു മാസം കഴിഞ്ഞിട്ടും കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുകയാണ് ഈ കുടുംബം. കൂലി പണിക്കാരനായ രംഗനാഥ അപകടത്തില്‍പ്പെട്ട് കാലിന്റെ എല്ല് പൊട്ടി വര്‍ഷങ്ങളായി ചികിത്സയിലാണ്.
ജ്ഞാനശ്രീയെ കൂടാതെ നാലു കുട്ടികളാണ് ഈ കുടുംബത്തില്‍ ഉള്ളത്. ഏത് സമയവും നിലം പൊത്താവുന്ന ദയനീയ അവസ്ഥയിലുള്ള പഴയ വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. കൂടാതെ ഇവര്‍ക്ക് സഞ്ചരിക്കാന്‍ അനുയോജ്യമായ വഴിയില്ല. ദാഹ ജലത്തിന് വേണ്ടി അയല്‍ വാസികളെയാണിവര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. കുടുംബത്തിന്റെ ദയനീയാവസ്ഥയെ കുറിച്ച് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചത്.
ഇതേ തുടര്‍ന്ന് 2014-15 എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നിര്‍മാണം ആരംഭിച്ചത്. നിര്‍മാണം പൂര്‍ത്തിയായ പദ്ധതിയില്‍ നിന്നും പൈപ്പ് ലൈന്‍ വലിച്ച് രണ്ടു ദിവസം മാത്രമാണ് ഇവര്‍ക്ക് വെള്ളം ലഭിച്ചത്.
ശേഷം അത് നിലച്ചു. പ്രവര്‍ത്തനം നിലച്ച അതേ ടാങ്കിന് താഴെ പുതിയ കിയോസ്‌ക് ടാങ്കും സ്ഥാപിച്ചതും വിവാദമായിട്ടുണ്ട്. ഒരു പദ്ധതി നില നില്‍ക്കെ അവിടെ തന്നെ കിയോസ്‌ക് ടാങ്ക് സ്ഥാപിച്ചത് അധികൃതരുടെ അനാസ്ഥയാണെന്നാണ് തദ്ദേശവാസികളുടെ ആരോപണം.
അതേ സമയം കേരള വാട്ടര്‍അതോറിറ്റി എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പദ്ധതി പഞ്ചായത്തിന് കൈമാറുകയും പഞ്ചായത്ത് അതിന്റെ മേല്‍ നോട്ടം ജനകീയ കമ്മിറ്റിക്ക് വിട്ടുകൊടുക്കുകയും ചെയ്തുവെന്നും, പദ്ധതിയുടെ പൂര്‍ണ ചുമതല കമ്മിറ്റിക്കാണ്. എന്‍േഡാസള്‍ഫാന്‍ ദുരിത ബാധിത കുടുംബത്തിന് കുടിവെള്ളം ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."