HOME
DETAILS
MAL
മന്ത്രി സുധാകരന്റെ കവിത വൈറലാകുന്നു
backup
May 21 2017 | 23:05 PM
ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ കവിത വൈറലാകുന്നു. പീഡനത്തെ കുറിച്ച് സുധാകരന് എഴുതിയ കാളിയും കല്‍ക്കിയും എന്ന കവിതയാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്. പീഡിപ്പിക്കാനെത്തുന്നവന്റെ ലിംഗം മുറിക്കണമെന്ന സൂചന നല്‍കിയാണ് മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് മന്ത്രി കവിതയെഴുതിയത്. നേരത്തെ കവിതയെ പരിഹസിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു.
തന്റെ കവിത പച്ചയായ ജീവിതത്തെയാണ് വരച്ചുകാട്ടിയതെന്ന് ഇപ്പോള്‍ പലര്‍ക്കും ബോധ്യമായിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു. ആലപ്പുഴയില്‍ കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ജന്‍ഔഷധി മരുന്നുശാലയുടെ ഉദ്ഘാടനത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരന്. തലസ്ഥാനത്തെത്തിയ ഉടന്‍ പെണ്‍കുട്ടിയെ ചെന്നു കാണുമെന്നും സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."