HOME
DETAILS

ക്ലീന്‍ കേരള മിഷന്റെ സഹായത്തോടെ നടപ്പാക്കിയ പ്ലാസ്റ്റിക്ക് നിര്‍മാര്‍ജന യത്‌നം പാഴായി

  
backup
July 28 2016 | 22:07 PM

%e0%b4%95%e0%b5%8d%e0%b4%b2%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%b9%e0%b4%be

കുന്നംകുളം: കൊട്ടും കുരവയുമായി ക്ലീന്‍ കേരള മിഷന്റെ സഹായത്തോടെ നടപ്പാക്കിയ പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജന യത്‌നം പാഴായി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് സമ്പത്താക്കി മാറ്റുക എന്ന പരസ്യ വാചകത്തോടെ കുന്നംകുളത്തെ കുടുംബശ്രീ പ്രവര്‍ത്തകരെ കൊണ്ട് നഗരത്തിലെ മുഴുവന്‍ പ്ലാസ്റ്റിക്കുകളും പെറുക്കിയെടുപ്പിച്ചു എന്നതിനപ്പുറം പദ്ധതി കൊണ്ട് പ്രയോജനമൊന്നുമുണ്ടായില്ല.
മാലിന്യങ്ങളിലെ പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് അവ നല്‍കുന്നതിന് ഒരു ടണ്ണിന് 300 രൂപ നിരക്കില്‍ നഗരസഭക്ക് നല്‍കുമെന്നായിരുന്നു കരാര്‍. വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തി ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ രണ്ട് തവണ ക്ലീന്‍ കേരളയുടെ വാഹനത്തിലെത്തി കൊണ്ടുപോയി. പണം ലഭിക്കുമെന്നായപ്പോള്‍ പരിസരത്തുള്ള പ്ലാസ്റ്റിക്കുകള്‍ കൂടി പെറുക്കി എത്തിക്കുന്നത് വരേയായി കാര്യങ്ങള്‍. പക്ഷെ പിന്നീട് ഇവ നഗരസഭയുടെ തന്നെ സ്വന്തം സ്ഥലത്ത് മലീമസമായി കൂട്ടയിടുകയല്ലാതെ നിവൃത്തിയില്ലെന്ന അവസ്ഥയിലായി.
യേശുദാസ് റോഡില്‍ വ്യാപാരഭവന് മുന്നിലുള്ള സ്ഥലത്ത് ഇത്തരത്തിലുള്ള ടണ്‍ കണക്കിന് പ്ലാസ്റ്റിക് കവറുകളാണ് ചാക്കുകളിലാക്കി സൂക്ഷിച്ചിരിക്കുന്നത്. നഗരത്തിലെ പ്ലാസ്റ്റിക് കവറുകള്‍ കുറുക്കന്‍പാറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിക്ഷേപിക്കുന്നത് പ്രദേശവാസികള്‍ മുന്‍പ് തടഞ്ഞിരുന്നു. ഇതോടെ കുറച്ച് കാലം പ്ലാസ്റ്റിക് കവറുകള്‍ വേര്‍തിരിച്ചാണ് ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് മാലിന്യം കൊണ്ടുപോയിരുന്നത്.
ക്ലീന്‍ കേരള പദ്ധതിക്ക് നഗരസഭ കൂടുതല്‍ താല്‍പര്യം കാണിക്കാന്‍ കാരണമായത് ഇത് കൊണ്ടാണ്. മാലിന്യങ്ങളില്‍ നിന്ന് ശുചീകരണ തൊഴിലാളികളെ വേര്‍തിരിച്ച് ശേഖരിച്ചവയാണ് യേശുദാസ് റോഡിലെ പഴയ വണ്ടിത്താവളത്തില്‍ സൂക്ഷിച്ചിട്ടുള്ളത്. കുന്നംകുളത്ത് ശേഖരിക്കുന്ന പ്ലാസ്റ്റിക്കില്‍ മാലിന്യങ്ങള്‍ അടങ്ങിയതിനാല്‍ ഇത് പുനരുല്‍പാദനം നടത്താന്‍ ഏറെ പ്രയാസമാണെന്ന് ക്ലീന്‍ കേരള പറയുന്നു.
കെട്ടുകളാക്കി വച്ചിരിക്കുന്ന പ്ലാസ്റ്റിക് കവറുകളില്‍ വെള്ളം കെട്ടികിടന്ന് കൊതുകുകള്‍ വര്‍ധിക്കാനുള്ള സാഹചര്യങ്ങളുണ്ട്. പരിസരത്താകെ ആരോഗ്യ ഭീഷണി ഉയര്‍ത്തുമ്പോഴും ഇവ നീക്കം ചെയ്യാന്‍ ആരും തയ്യാറാകുന്നില്ല. പകര്‍ച്ചവ്യാധി പടരാന്‍ സാധ്യതയുണ്ടെന്ന് പരാതി ഉയരുമ്പോള്‍ ഉദ്യോഗസ്ഥരെത്തി ഇതിന് ചുറ്റും ബ്ലീച്ചിങ് പൗഡര്‍ വിതറുകയാണെന്ന് സമീപത്തെ വ്യാപാരികള്‍ പറഞ്ഞു. ആക്രി സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്നവരുള്‍പെടെ നിരവധി അന്യ സംസ്ഥാനക്കാര്‍ ഈ സ്ഥലത്ത് രാത്രിയില്‍ അന്തിയുറങ്ങുന്നുണ്ട്.
വൈകുന്നേരങ്ങളില്‍ തുറസായ സ്ഥലത്ത് കല്ലുകള്‍ കൂട്ടിവച്ച് അടുപ്പാക്കിയാണ് ഇവര്‍ ഭക്ഷണം തയ്യാറാക്കുന്നത്. ഇത് കൂട്ടിയിട്ട പ്ലാസ്റ്റിക്കിലേക്ക് തീ പടരാനുള്ള സാധ്യതകളും ഉണ്ട്. ഇവിടെയുള്ള പ്ലാസ്റ്റിക് നീക്കം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് കൗണ്‍സിലര്‍ പി.ഐ തോമസ് ആവശ്യപ്പെട്ടിരുന്നു. ഉത്തരവാദിത്വമില്ലാത്ത രീതിയിലാണ് ആരോഗ്യ വിഭാഗം പെരുമാറുന്നതെന്നും പരാതിയുണ്ട്.
പ്ലാസ്റ്റിക് ശേഖരണം ഉപേക്ഷിച്ചതോടെ നഗരത്തില്‍ നിന്നുള്ള പ്ലാസ്റ്റിക് കവറുകള്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിറയുകയാണ്. ഇത് ഇങ്ങിനെ നിലനിന്നാല്‍ പതിവു പോലെ കുറുക്കന്‍പാറ നിവാസികള്‍ മാലിന്യ വണ്ടി തടഞ്ഞുകൊണ്ടുള്ള പതിവു സമര രീതികള്‍ക്ക് തുടക്കമാകും. നഗരത്തിലെ പ്ലാസ്റ്റിക്ക് മാലിന്യം എന്തു ചെയ്യണമന്നെറിയാതെ നട്ടം തിരിയുകയാണ് ഭരണ സമതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago