HOME
DETAILS
MAL
നിയമസഭയില്‍ വീണ് സി.കെ ആശയ്ക്ക് പരുക്ക്
backup
July 02 2019 | 19:07 PM
തിരുവനന്തപുരം: നിയമസഭയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ വീണ് സി.കെ ആശയ്ക്ക് പരുക്ക്.
ഇടതുകാലിനാണ് പരുക്ക്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയ ആശക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ച വിശ്രമം നിര്‍ദേശിച്ചു. ഇന്നലെ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ ഐ.ബി സതീഷ് പ്രസംഗിക്കുന്നതിനിടയിലാണ് സംഭവം.
തന്റെ മണ്ഡലത്തില്‍ നിന്ന് എത്തിയവരെ കാണാന്‍ പുറത്തേക്ക് ധൃതിയില്‍ ഇറങ്ങുമ്പോഴായിരുന്നു വീഴ്ച. പെട്ടെന്ന് മറ്റ് സാമാജികരെത്തി ആശയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. സീറ്റില്‍ ഇരുത്തിയപ്പോഴേക്കും തലച്ചുറ്റലുണ്ടായി. അതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.
ചെയറിന്റെ നിര്‍ദേശപ്രകാരം സഭയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെത്തി പരിശോധിച്ചു. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സഭാനടപടികള്‍ അഞ്ചു മിനിറ്റോളം നിലച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."