HOME
DETAILS
MAL
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ഭാഗികമായി മുടങ്ങി
backup
July 02 2019 | 19:07 PM
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ഭാഗികമായി മുടങ്ങി.
ബാങ്ക് വഴി ശമ്പളം വാങ്ങുന്ന ജീവനക്കാരില്‍ ഒരുവിഭാഗത്തിനാണ് ഇന്നലെ ശമ്പളം ലഭിക്കാതിരുന്നത്. മുംബൈയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഇകുബേര്‍ സോഫ്റ്റ്വെയറിലുണ്ടായ തകരാറാണ് ശമ്പളം മുടങ്ങാനിടയാക്കിയത്.തകരാര്‍ ഇന്ന് ഉച്ചയോടെ പരിഹരിച്ച് ശമ്പളവിതരണം പൂര്‍ത്തിയാക്കുമെന്ന് ആര്.ബി.ഐ ട്രഷറി അധികൃതരെ അറിയിച്ചു. അതേസമയം, ട്രഷറി വഴി ശമ്പളം വാങ്ങുന്നവര്‍ക്ക് സാധാരണപോലെ ശമ്പളം ലഭിച്ചു.
ഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം ഇപ്പോഴും ബാങ്ക് അക്കൗണ്ട് വഴിയാണ് വിതരണംചെയ്യുന്നത്. അടുത്തമാസത്തോടെ മാത്രമേ എല്ലാ വകുപ്പുകളുടെയും ശമ്പളവിതരണം ട്രഷറിയിലേക്ക് മാറ്റുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."