തമിഴ്‌നാട് തീരങ്ങളില്‍ കനത്ത മഴ; നിരവധി സ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങി, 13 ജില്ലകളില്‍ നാളെ അവധി
ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ള തമിഴ്‌നാട് തീരപ്രദേശങ്ങളില്‍ കനത്ത മഴ. മാമല്ലപുരത്തും സമീപപ്രദേശങ്ങളിലുമാണ് മഴ തിമിര്‍ത്തുപെയ്യുന്നത്.
#WATCH: Heavy rain lashes Mamallapuram in Tamil Nadu.
— ANI (@ANI) November 25, 2020
#CycloneNivar is likely to cross between Mamallapuram and Karaikal during midnight today and early hours of 26th November, as per IMD pic.twitter.com/xLAWuRaWf8
നിവാര്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ ഗതാഗതത്തില്‍ വലിയ കുറവുണ്ട്.
Tamil Nadu: Severe water-logging in the area around Chennai's Poonamallee High Road, following heavy rains. pic.twitter.com/U30rsD6gVs
— ANI (@ANI) November 25, 2020
13 ജില്ലകളില്‍ നാളെ അവധി
നിവാര്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് 13 ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ചുഴലിക്കാറ്റ് ബാധിക്കുമെന്ന് പ്രവചനമുള്ള ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
ചെന്നൈ, കാഞ്ചീപുരം, തിരുവല്ലൂര്‍, ചെങ്കല്‍പട്ട്, തിരുവണ്ണാമലൈ, വില്ലുപുരം, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, അരിയാലുര്‍, പെരാമ്പലുര്‍, കുഡലോര്‍ തുടങ്ങിയ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
ആഴക്കടലില്‍ മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടവര്‍ സുരക്ഷിതമായി തിരിച്ചെത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."