പ്രളയക്കെടുതിയുടെ മറവില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന് ചെന്നിത്തല
കൊച്ചി: പ്രളയക്കെടുതിയുടെ മറവില്‍ സംസ്ഥാനത്ത് വന്‍ അഴിമതി നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം ലോക്‌സഭാ നിയോജക മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എക്‌സൈസ് വകുപ്പില്‍ കൊടിയ അഴിമതിയാണ് നടക്കുന്നത്. വന്‍തോതില്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കുന്ന നാല് വന്‍കിട കമ്പനികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശ്രദ്ധ പ്രളയത്തില്‍ കേന്ദ്രീകരിച്ച സമയത്താണ് വന്‍ അഴിമതി നടന്നത്.
വിശദാംശങ്ങള്‍ ഉടന്‍തന്നെ ജനങ്ങളുടെ മുന്നിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലിസുകാരെ പീഡിപ്പിച്ച് പണപ്പിരിവ് നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍. കേരളത്തില്‍ അങ്ങോളമിങ്ങോളം ജീവനക്കാരെ പിഴിയുകയാണ്. ജോലിക്കയറ്റം വേണമെങ്കില്‍ പണം നല്‍കണമെന്ന് പറഞ്ഞാണ് നിര്‍ബന്ധമായി പിരിക്കുന്നത്. ആളുകളെ ഭീഷണിപ്പെടുത്തിയാണ് പണപ്പിരിവ് നടത്തുന്നത്. സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാരെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കുന്ന സര്‍ക്കാരായി മാറിയിരിക്കുന്നു.
വിസമ്മതപത്രം എഴുതിക്കൊടുത്തവരെ സ്ഥലം മാറ്റാനുള്ള നടപടിയെ ശക്തമായി യു.ഡി.എഫ് നേരിടും. പ്രളയബാധിതര്‍ക്ക് ആകെ 10,000 രൂപ നല്‍കിയതല്ലാതെ മറ്റ് സഹായങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ല.
പ്രളയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കായി പ്രത്യേക അക്കൗണ്ട് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."